കാറുകള്‍ കൂട്ടിയിടിച്ച് അപകടം; 4 പേര്‍ക്ക് പരുക്ക്
കൊച്ചി: കോലഞ്ചേരി ദേശീയപാതയില്‍ പുതുപ്പണത്ത് കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 4 പേര്‍ക്ക് പരുക്ക്. രണ്ട് സ്ത്രീകള്‍ ഉള്‍പെടെയുള്ളവര്‍ക്കാണ് പരുക്കേറ്റത്. ഞായറാഴ്ച രാത്രി 11 മണിയോടെ യാണ് അപകടം നടന്നത്.
ഏഴയ്ക്കരനാട് സ്വദേശി എല്‍ദോസ്, കടമറ്റം സ്വദേശികളായ ശാന്തകുമാരി, അശ്വതി, അശ്വനികുമാര്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. പരിക്കേറ്റവരെ കോലഞ്ചേരി മെഡികല്‍ കേളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.