പത്താം ക്ലാസ് വിദ്യാർത്ഥിയുടെ ജനനേന്ദ്രിയത്തിൽ മോതിരം കുടുങ്ങി, വീഡിയോകൾ കണ്ട് ചെയ്തതെന്ന് പതിനഞ്ചുകാരൻ
കോഴിക്കോട്: പതിനഞ്ചുകാരന്റെ ജനനേന്ദ്രിയത്തിൽ മോതിരം കുടുങ്ങി. ഫറോക്ക് സ്വദേശിയായ പത്താം ക്ലാസുകാരനാണ് ജനനേന്ദ്രിയത്തിൽ സ്റ്റീൽ മോതിരം കുടുങ്ങി ഗുരുതരാവസ്ഥയിലായത്. അഗ്നിരക്ഷാസേനയുടെ സമയോചിതമായ ഇടപെടലാണ് കുട്ടിയുടെ ജീവൻ രക്ഷിച്ചത്.
ഇന്നലെ രാവിലെയാണ് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഡോക്ടർമാർ വെള്ളിമാടുകുന്ന് സ്റ്റേഷനിലെ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. ഡോക്ടർമാരുടെ കൂടി സഹായത്തോടെ പ്രത്യേക ഫ്ലക്സിബിൾ ഷാഫ്റ്റ് ഗ്രൈഡർ ഉപയോഗിച്ച് അഗ്നിരക്ഷാ സേന മോതിരം മുറിച്ചെടുക്കുകയായിരുന്നു.
ശനിയാഴ്ച യൂട്യൂബിൽ വീഡിയോകൾ കണ്ടാണ് മോതിരം ജനനേന്ദ്രിയത്തിലിട്ടതെന്ന് പതിനഞ്ചുകാരൻ പറഞ്ഞു. ഊരിയെടുക്കാൻ സാധിക്കാതായതോടെ വിവരം കുടുംബത്തെ അറിയിക്കുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചു.