സ്വകാര്യബസും കാറും കൂട്ടിയിടിച്ച് രണ്ട് വയസുള്ള കുട്ടി ഉള്‍പ്പെടെ മൂന്ന് പേര് മരിച്ചു
ഉഡുപ്പി: കാര്‍ക്കളയിലെ നെല്ലിക്കരുവില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് രണ്ട് വയസുള്ള കുട്ടി ഉള്‍പ്പെടെ മൂന്ന് പേര് മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശികളായ നാഗരാജ് (40), പ്രത്യുഷ (32), രണ്ട് വയസുള്ള കുട്ടി എന്നിവരാണ് മരിച്ചത്. സംഭവസ്ഥലത്ത് തന്നെയാണ് ഇവര്‍ മരണപ്പെട്ടത്. ബംഗളൂരുവില്‍ താമസിക്കുന്ന കുടുംബം ധര്‍മ്മസ്ഥല സന്ദര്‍ശനം കഴിഞ്ഞ് ശൃംഗേരിയിലേക്ക് പോകുന്നതിനിടെ രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.