മുബാറക് ഹാജിയുടെ വിയോഗം കാസർകോടിന്റെ തീരാ നഷ്ടം- കെ ടി ജി എ
കേരള ടെസ്റ്റെയിൽസ് ആൻഡ് ഗാർമെൻറ്സ് അസോസിയേഷൻ, അന്തരിച്ച ശ്രീ മുഹമ്മദ് മുബാറക് ഹാജിയുടെ അനുസ്മരണ യോഗം സംഘടിപ്പിച്ചു.അദ്ദേഹത്തിന്റെ വിയോഗം കാസർകോടിന്റെ തീരാ നഷ്ടമെന്ന് അനുസ്മരണ യോഗം ഉദ്ഗാടനം ചെയ്തു കൊണ്ട് കെ വി വി ഇ സ് ജില്ല പ്രസിഡന്റും സമസ്ഥാന വൈസ് പ്രസിഡന്റുമായ കെ അഹ്മദ് ശരീഫ് അഭിപ്രായപ്പെട്ടു.
പ്രവർത്തിച്ച സർവ്വമേഖലകളിലും വ്യക്തി ജീവിതത്തിലും വിശുദ്ദിയും ആദർശവും പുലർത്തിയ അപൂർവ്വ വ്യക്തിത്വമായിരുന്നു ശ്രീ മുബാറക് ഹാജിയുടേതെന്നു കാസർകോട് മെർച്ചന്റ്സ് അസോസിയേഷൻ രക്ഷാധികാരി ശ്രീ എ കെ മൊയ്ദീൻ കുഞ്ഞി മുഖ്യപ്രഭാഷണത്തിൽ അഭിപ്രായപ്പെട്ടു.
കാസർകോട് മെർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് T A ഇല്യാസ്,
കെ ടി ജി എ ഡിസ്ട്രിക്ട് ട്രെസ്സർ ഹസ്സൻ ഹാജി കാഞ്ഞങ്ങാട് എന്നിവരും അനുസ്മരിച്ചു സംസാരിച്ചു.
കെ ടി ജി എ ഡിസ്ട്രിക്ട് ജനറൽ സെക്രട്ടറി സമീർ ഔട്ട് ഫിറ്റ് സ്വാഗതാവും, ഡിസ്ട്രിക്ട് പ്രസിഡന്റ് കെ ജെ സജി അധ്യക്ഷതയും, മണ്ഡലം പ്രസിഡന്റ് അഷ്റഫ് ഐവ നന്ദിയും പറഞ്ഞു. കാസർകോട് മെർച്ചന്റ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് മുനീർ എം എം,കെ ടി ജി എ കാസറഗോഡ് മണ്ഡലം സെക്രട്ടറി ഹാരിസ് സെനോറ, സമീർ ലിയ, സ്റ്റേറ്റ് എക്സിക്യൂട്ടീവ് അഷ്റഫ് സുൽസൺ, സ്റ്റേറ്റ് കൗൺസിൽ അംഗം ഫൈറോസ് മുബാറക് എന്നിവർ, വ്യാപാര മേഖലയിലെ മറ്റ് മഹത് വ്യക്തിത്വങ്ങളും മുബാറക് ഹാജിയുടെ കുടുംബാങ്ങളും അനുസ്മരണ പരിപാടിയിൽ പങ്കെടുത്തു.