കോടികള്‍ വിലമതിക്കുന്ന ആഡംബരകാറുകള്‍ കവര്‍ന്നു; ദൃശ്യം സി.സി.ടി.വിയില്‍
ലണ്ടന്‍: കോടികള്‍ വിലമതിക്കുന്ന ആഡംബരകാറുകള്‍ മോഷ്ടാക്കള്‍ കവര്‍ന്നു. ലണ്ടനിലെ ബുല്‍ഫന്‍ എസ്റ്റേറ്റിലാണ് സംഭവം. പോര്‍ഷെയും എരിയല്‍ ആറ്റവുമുള്‍പ്പെടെയുള്ള അഞ്ച് ആഡംബര കാറുകളാണ് മോഷ്ടിക്കപ്പെട്ടത്. 700,000 പൗണ്ട് വിലമതിക്കുന്ന കാറുകളാണ് കവര്‍ച്ച ചെയ്യപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.
നവംബര്‍ പതിനൊന്നിനാണ് സംഭവം.മോഷണത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്.
രണ്ട് മെഴ്സിഡിസ് ബെന്‍സും രണ്ട് പോര്‍ഷെയും റേസിങ് കാറായ ഏരിയല്‍ ആറ്റവുമാണ് മോഷ്ടിച്ചത്. പുലര്‍ച്ചെ 4.44-നാണ് മോഷണം നടന്നത്.
ഒരു മെഴ്സിഡിസ് മെയ്ബാക്ക് പിടിച്ചെടുക്കാനായെങ്കിലും മറ്റ് നാല് കാറുകള്‍ക്കായി പോലീസ് ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്.