തിരുവനന്തപുരത്ത് ടോറസ് ലോറിയിടിച്ച് വയോധിക തല്‍ക്ഷണം മരിച്ചു
തിരുവനന്തപുരം: എം.സി. റോഡില്‍ വാമനപുരം അമ്പലംമുക്കിന് സമീപം ടോറസ് ലോറി ഇടിച്ച് വയോധിക മരിച്ചു. അമ്പലംമുക്ക് സ്വദേശി ദാക്ഷായണി (70) ആണ് ടോറസ് കയറിയിറങ്ങി തല്‍ക്ഷണം മരിച്ചത്.
ശനിയാഴ്ച രാവിലെ ഒന്‍പതു മണിയോടെയായിരുന്നു അപകടം. കടയില്‍നിന്ന് അരിയും സാധനങ്ങളും വാങ്ങി റോഡരികിലൂടെ വരുമ്പോഴാണ് സമീപത്തെ ക്വാറിയില്‍നിന്ന് പാറ കയറ്റി വന്ന ടോറസ് ലോറി ദാക്ഷായണിയെ ഇടിച്ചിട്ടത്.
റോഡിലേക്ക് തെറിച്ചു വീണ ദാക്ഷായണിയുടെ ശരീരത്തിലൂടെ ടോറസ് കയറിയിറങ്ങുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാരും പോലീസും ചേര്‍ന്ന് മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
അപകടം നടന്ന സ്ഥലത്തിന് സമീപം ഒരു സ്വകാര്യ സ്കൂള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്കൂള്‍ സമയത്താണ് ടോറസ് ലോറി അമിത വേഗതയില്‍ എത്തിയത്.