തനിക്ക് പറ്റുന്നില്ല ഉമ്മ എന്ന് നിലവിളിച്ചിട്ടും ചെവിക്കൊണ്ടില്ല, ബലമായി പിടിച്ചു ഉമ്മയുടെ കാമുകനൊപ്പം റൂമിലേക്ക് തള്ളി വിട്ടു. മാതാവിൻറെ ഒത്താശയോടെ പ്രായപൂർത്തി ആകാത്ത രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ മാതാവും കാമുകനും അറസ്റ്റിൽ
ബദിയടുക്ക: മാതാവിൻറെ ഒത്താശയോടെ പ്രായപൂര്‍ത്തിയാകാത്ത പെണ്മക്കളെ പീഡിപ്പിച്ച കേസില്‍ മാതാവും കാമുകനും അറസ്റ്റില്‍ .പോക്സോ കേസിലാണ് മാതാവും കാമുകനും പിടിയിലായത്.40 കാരിയായ മാതാവും,കാമുകന് പ്രവാസിയായ കാസറഗോഡ് ചട്ടംച്ചാൽ പള്ളതുംഗാൽ സ്വദേശി ബണ്ടി ലത്തീഫ് എന്ന ലത്തീഫ്(43), എന്നിവരെയാണ് ബദിയടുക്ക എസ്.ഐ. കെ.പി.വിനോദ് കുമാര്‍ അറസ്റ്റ് ചെയ്തത്. ദുബായിൽ അനിതികൃത മദ്യ വില്പന നടത്തിവന്നിരുന്ന ലത്തീഫ് സ്വദേശത്ത് ഉപ കരാറുകൾ ഏറ്റെടുത്തു നിർമ്മാണ പ്രവർത്തനങ്ങളും നടത്തി വരുകയായിരുന്നു .
ബദിയടുക്ക സ്റ്റേഷന് പരിധിയില്‍ കഴിയുന്ന 15 ഉം 17ഉം പ്രായമുള്ള പെണ്‍കുട്ടികളെ ഇക്കഴിഞ്ഞ ഫെബ്രവരിയില്‍ വയനാട്ടിലേക്ക് വിനോദയാത്രക്ക് കൊണ്ടുപോയ ശേഷം മാതാവിൻറെ ഒത്താശയോടെ നിരവധി തവണ കാമുകനായ പ്രതി പീഡനത്തിന് ഇരയാക്കുകയായിരുന്നു. വയനാട്ടിലെ പീഡനത്തിന് പിന്നാലെ വീട്ടിലെത്തിയിരുന്ന കാമുകനായ ലത്തീഫിനു വേണ്ടി മാതാവ് നടത്തിയിരുന്നത് കേട്ട് കേൾവി ഇല്ലാത്ത പീഡനങ്ങളാണ്.
തനിക്ക് ശാരീരികമായ പ്രയാസം ഉണ്ടെന്നും തന്നെ ലത്തീഫിനോടൊപ്പം വിടരുതെന്നും മാതാവിനോട് താണു കേണു പെൺകുട്ടി അഭ്യർത്ഥിച്ചിട്ടും മാതാവ് ചെവിക്കൊണ്ടിരിനില്ലേ . ബലമായി പെൺകുട്ടിയെ വലിച്ചിഴച്ചു കൊണ്ടുപോയി റൂമിൽ അടച്ചാണ് തുടർ പീഡനങ്ങൾക്ക് അവസരം ഒരുക്കിയത്. 15 വയസുകാരിയായ പെൺകുട്ടിയോട് ലത്തീഫ് കാണിച്ചത് കൊടുംക്രൂരതയുടെ മറ്റൊരു മുഖമായിരുന്നു.
സ്കൂളില്‍ നടന്ന കൗണ്‍സിലിംഗിനിടെയാണ് ഇളയകുട്ടി പീഡനവിവരം പുറത്തു പറഞ്ഞത്.തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ടുപെണ്‍കുട്ടികളുടെയും മൊഴി രേഖപ്പെടുത്തിയ ബദിയടുക്ക പോലീസ് പോക്സോ നിയമപ്രകാരം രണ്ട് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസെടുത്ത വിവരം അറിഞ്ഞ ദുബായിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച കാമുകനായ ലത്തീഫിനെ ബദിയടുക്ക എസ് ഐ വിനോദ് കുമാർ തന്ത്രപൂർവ്വമാണ് പിടികൂടിയത്.അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.