അമിതവേഗതയില്‍ വാഹനം, തടഞ്ഞ് പരിശോധിച്ചപ്പോള്‍ മാരക മയക്കുമരുന്ന്
പാലക്കാട്: മാരക മയക്കുമരുന്നുമായി പാലക്കാട് യുവാക്കൾ പൊലീസ് പിടിയിൽ. മണ്ണാർക്കാട് അലനല്ലൂർ സ്വദേശികളായ നാല് യുവാക്കളാണ് പിടിയിലായത്. കോയമ്പത്തൂരിൽ നിന്നും കാറിൽ ഒളിപ്പിച്ച് കടത്തിക്കൊണ്ടുവന്ന 150 ഗ്രാം എംഡിഎംഎയാണ് യുവാക്കളിൽ നിന്ന് പിടികൂടിയത്. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം പാലക്കാട് ടൗൺ നോർത്ത് പൊലീസ് പാലക്കാട് – കോഴിക്കോട് ബൈപ്പാസിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് നിരോധിത മയക്കുമരുന്നായ എം ഡി എം എയുമായി യുവാക്കൾ പൊലീസ് പിടിയിലായത്.