അപകടമുണ്ടായിട്ടും വാതിൽ അടയ്ക്കാതെ സ്വകാര്യബസുകൾ; ലക്ഷ്യം കാണാതെ ബോധവൽക്കരണം
സ്വന്തം ലേഖകൻ
ബസില്‍ നിന്നു തെറിച്ചു വീണ് മരിക്കുന്നവരുടെ എണ്ണം കൂടി വരുമ്പോഴും നിയമലംഘനം തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യബസുകള്‍. സമയനഷ്ടം കുറക്കാന്‍ വാതിലുകള്‍ തുറന്നിട്ടാണ് മിക്ക ബസുകളുടേയും യാത്ര. ജില്ലയില്‍ നവംബറില്‍ മാത്രം മോട്ടോര്‍ വാഹന വകുപ്പ് 44 ഉം സിറ്റി പൊലിസ് 20 ഉം കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
വാതില്‍ ഇല്ലാതെയും കെട്ടിവച്ചും സര്‍വീസ് നടത്തുന്നത് തടയാനാണ് ഒാട്ടോമാറ്റിക് വാതിലുകള്‍ നിര്‍ബന്ധമാക്കിയത്. അതും ഇവിടെ അട്ടിമറിക്കപ്പെട്ടു. നിയമലംഘനം നടത്തുന്നവരെ കണ്ടെത്തി ബോധവല്കരണം നടത്തുന്നുണ്ടെങ്കിലും അതൊന്നും ലക്ഷ്യം കാണുന്നില്ല എന്നതിന്റെ തെളിവാണ് ഈ ക്യാമറക്കാഴ്ചകള്‍. വിഡിയോ റിപ്പോർട്ട് കാണാം.