കാഞ്ഞങ്ങാട്: കര്‍ണ്ണാടകയില്‍ നിന്നും പതിനാറുകാരിയെ കേരളത്തിലെ റിസോര്‍ട്ടുകളിലെത്തിച്ച് പെണ്‍വാണിഭം നടത്തി വന്ന കേസില്‍ ഒരാള്‍കൂടി പിടിയില്‍.മുഖ്യപ്രതിയുടെ കൂട്ടാളിയാണ് മംഗളൂരു പോലീസ് വലയിലായത്.വയനാട് ബത്തേരി സ്വദേശിയായ ഇല്യാസ് എന്നറിയപ്പെടുന്ന റിച്ചുവാണ് പോലീസ് പിടിക്കൂടിയത്.കേസിലെ മുഖ്യപ്രതിയായ കര്‍ണ്ണാടക ചിക്കമംഗലൂര്‍ സ്വദേശിനിയായ ഫര്‍സാനയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇല്യാസ് ആണ് വയനാട്ടിലെ റിസോര്‍ട്ടുകളില്‍ പെണ്‍കുട്ടികളെ എത്തിച്ചുനല്‍കിയിരുന്നത്. ഇയാളുടെ കീഴില്‍ വന്‍സെക്സ് റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പോലീസ് കണ്ടെത്തി.മുഖ്യപ്രതിയായ ഫര്‍സാനയുടെ സഹായത്തോടെ കര്‍ണ്ണാടകയില്‍ നിന്നും മറ്റും കേരളത്തിലേക്ക് വാണിഭത്തിനായി പെണ്‍കുട്ടികളെ എത്തിക്കുകയാണ് പതിവ്.പോലീസില്‍ നിന്നും രക്ഷപ്പെടാനായി വാടകവീടുകള്‍ മാറിമാറി താമസിച്ചുവരുകയായിരുന്നു. ഇല്യാസ് സുഹൃത്തുക്കള്‍ക്ക് ഒപ്പം വാടകവീട്ടിലിരുന്ന് മദ്യപിക്കവെയാണ് ഇയാളെ പോലീസ് പിടികൂടിയത്.വ്യാജതിരിച്ചറിയില്‍ കാര്‍ഡ് കാണിച്ച് പെണ്‍കുട്ടിക്ക് പ്രായപ്പൂര്ത്തിയായി എന്ന് ഇടപാടുകാരെ വിശ്വസിപ്പിച്ചായിരുന്നു സംഘം പെണ്വാണിഭംനടത്തി വന്നത്.