പ്ലസ്ടു വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി; ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ അറസ്റ്റില്‍
കൊല്ലത്ത് നിന്നും മൂന്നാര്‍ സന്ദര്‍ശനത്തിന് എത്തിയ പെണ്‍കുട്ടി ഫോട്ടോ എടുക്കുന്നതിനിടെ സുധാകരന് അപമര്യാദയായി പെരുമാറിയെന്നാണ് കേസ്.
അടിമാലി: പ്ലസ് ടു വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ പോലീസ് പിടിയില്‍. കൊല്ലം അഞ്ചല്‍ ലക്ഷ്മിഭവനില്‍ സുധാകര(55)നെയാണ് അടിമാലി എസ്.ഐ. കെ.എം. സന്തോഷിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്.
കഴിഞ്ഞ ആറിന് രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. കൊല്ലത്ത് നിന്നും മൂന്നാര്‍ സന്ദര്‍ശനത്തിന് എത്തിയ പെണ്‍കുട്ടി ഫോട്ടോ എടുക്കുന്നതിനിടെ സുധാകരന് അപമര്യാദയായി പെരുമാറിയെന്നാണ് കേസ്.
പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ പോക്സോ കേസ് രജിസ്റ്റര്‍ െചയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡുചെയ്തു.