മഞ്ചേശ്വരം:മഞ്ചേശ്വരം മിയാപ്പദവ് വാണിവിജയ ഹയര്‍സെക്കന്ററി അധ്യാപിക ബി.കെ.രൂപശ്രീയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കികൊന്ന് കയലില്‍ തള്ളിയ കേസ്സിലെ പ്രതികളെ വിവിധ സ്ഥലങ്ങളിലെത്തിച്ച് ക്രൈംബ്രാഞ്ച് തെളിവുകള്‍ ശേഖരിച്ചു.ജനുവരി 15 നാണ് രൂപശ്രീയെ സഹാധ്യാപകനായ വെങ്കിട്ടരമണ കാരന്തര വീട്ടിലേക്ക് കോണ്ടുപോയി ബക്കറ്റിലെ വെള്ളത്തില്‍ മുക്കികൊന്നത്.ഇദ്ദേഹത്തിന്റെ സഹായിയായി നിരഞ്ജനും കൊലയില്‍ പങ്കാളിയായി. അധ്യാപികയുടെ ജഡം കാറില്‍കൊണ്ടുപോയി കണ്വതീര്‍ത്ഥയില്‍ കയലില്‍ തള്ളുകയായിരുന്നു.തെളവ് ശേഖരിക്കാന്‍ പ്രതികളുമായി ക്രൈംബ്രാഞ്ച് മൃതദേഹം കണ്ടെത്തിയ പെര്‍വാഡ് കടപ്പുറം,കടലില്‍ ഉപേക്ഷിച്ച കണ്വതീര്‍ത്ഥ കടപ്പുറം കൊല നടന്ന വീട് എന്നിവിടങ്ങളിലെത്തി തെളിവുകള്‍ ശേഖരിച്ചു. മൃതദേഹം ആദ്യം നേത്രാവതി പ്പുഴയിലൊഴുക്കാനായിരുന്നു തീരുമാനിച്ചത്.ഇതിനായി കാറിന്റെ ഡിക്കിയില്‍ മൃതദേഹവുമായി ഇരുവരും എത്തിയിരുന്നെങ്കിലും പരാജയപ്പെട്ടു.അഞ്ച് ദിവസത്തേക്കാണ് പ്രതികളെ ക്രൈംബ്രാഞ്ചിന് വിട്ടുകൊടുത്തത്. രൂപശ്രീയുമായി സഹാധ്യപകനായ വെങ്കിട്ടരമണ കാരന്തര അടുപ്പത്തിലായിരുന്നു.ഇവര്‍ തന്നില്‍ നിന്നും അകലുകയാണെ ന്ന സംശയമാണ് കൊലപാതകത്തിന് കാരണം.അതേസമയം ആഭിചാരക്രിയകള്‍ നടത്തുന്ന വെങ്കിട്ടരമണ കാരന്തര ധനസമ്പാധ്യത്തിനും തന്റെ ശക്തി വര്‍ധിപ്പിക്കുന്നതിനുമായി അധ്യാപികയെ ബലിനല്കുകയാണെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. മൃതദേഹത്തില്‍ വസ്ത്രങ്ങളും മുടിയും ഉണ്ടായിരുന്നില്ല.അഥര്‍വ്വവേദം അടിസ്ഥാനമാക്കിയുള്ള താന്ത്രിക കര്‍മ്മങ്ങളില്‍ നഗ്നനാരീ പൂജയെപ്പറ്റി പരാമര്‍ശമുണ്ട്.ആഭിചാരക്രിയകള്‍ നടക്കുന്നത് അഥര്‍വ്വവേദം അടിസ്ഥാനമാക്കിയതിനാല്‍ രൂപശ്രീയുടെ കൊലപാതകം നരബലിയാണോ എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.