മുപ്പതോളം സ്ത്രീകളുമായി ബന്ധപ്പെടുന്ന വീഡിയോ ഫോണിൽ സൂക്ഷിച്ച ഡി വൈ എഫ് ഐ നേതാവിനെ കുറിച്ച് അയൽവാസിയായ യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
തിരുവനന്തപുരം: 16കാരിയെ പീഡിപ്പിച്ച സംഭവത്തിൽ റിമാൻഡിലായ ഡി.വൈ.എഫ്.ഐയുടെ പ്രാദേശിക നേതാവ് ജിനേഷിനെതിരെ അയൽവാസിയും സംരംഭകയുമായ യുവതി. ശ്രീജ അജേഷ് എന്ന യുവതി ആറുവർഷം മുമ്പുള്ള സംഭവമാണ് ചൂണ്ടിക്കാട്ടുന്നത്. 2016ലാണ് ശ്രീജയുടെ ഫോൺനമ്പർ ജെനീഷ് ഒരു പോൺഗ്രൂപ്പിൽ പങ്കുവച്ചത്. തൊട്ടടുത്ത ദിവസം മുതൽ ഫോൺകോളുകളും സന്ദേശങ്ങളുമെത്തി.
തുടർന്നുള്ള അന്വേഷണത്തിൽ നാട്ടുകാരനായ ജെനീഷ് തന്നെയാണ് ഫോൺ നമ്പർ ഗ്രൂപ്പിലിട്ടതെന്ന് ശ്രീജയ്ക്ക് മനസിലായി. പരാതി കൊടുക്കാൻ തീരുമാനിച്ചെങ്കിലും യുവാവിന്റെ അച്ഛൻ വന്ന് ക്ഷമ പറയുകയും പുറത്തറിഞ്ഞാൽ കുടുംബം ഒന്നടങ്കം ആത്മഹത്യ ചെയ്യേണ്ടിവരുമെന്നും പറഞ്ഞതിനാൽ പിന്മാറി. അഭയയിലോ ശ്രീചിത്രാ ഹോമിലോ ഗാന്ധിഭവനിലോ 25,000 രൂപ അടച്ച് സംഭാവന രസീത് ഏൽപിക്കണമെന്നാണ് ശ്രീജ മുന്നോട്ടുവച്ച നിർദ്ദേശം.
മകൻ ജയിലിൽ കിടക്കാതിരിക്കാൻ ജിനേഷിന്റെ അച്ഛൻ ഈ ആവശ്യം അംഗീകരിച്ചു. ഈ രസീത് ഉൾപ്പെടെ ശ്രീജ ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. ലഹരിക്കെതിരെ പ്രവർത്തിക്കുന്ന യുവനേതാവായ ജിനേഷിന്റെ മൊബൈൽഫോണിൽ ലഹരി ഉപയോഗിക്കുന്നതിന്റെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടേതുൾപ്പെടെ മുപ്പതോളം സ്ത്രീകളുമായി ലൈംഗികബന്ധത്തിലേർപ്പെടുന്നതിന്റെയും വീഡിയോകൾ കണ്ടെത്തി. ഇത് കൂടുതൽ സാങ്കേതിക പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.
ജിനേഷിന് ഹിന്ദിയിലും ഇക്കണോമിക്സിലും ബിരുദാനന്തര ബിരുദമുണ്ട്. പെൺകുട്ടികൾക്ക് ലഹരിവസ്തുക്കൾ കൊടുക്കുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. കത്തി, കഠാര, വാൾ തുടങ്ങിയ മാരകായുധങ്ങൾ ഉപയോഗിക്കുന്നതിന്റെ ദൃശ്യവും ഇയാൾ മൊബൈലിൽ പകർത്തിയിട്ടുണ്ട്.