വിവാഹാഘോഷത്തിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വൻ അപകടം; 60 പേർക്ക് പരിക്ക്
ജോഥ്പൂർ: വിവാഹാഘോഷത്തിനിടെ വീട്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെെറിച്ച് നാല് മരണം. അറുപതോളം പേർക്ക് പരിക്കേറ്റു. ഇതിൽ 42 പേരുടെ നില ഗുരുതരമെന്ന് വിവരം. രാജസ്ഥാനിലെ ജോഥ്പൂരിൽ ഭങ്ക്റ ഗ്രാമത്തിലാണ് സംഭവം.
ഗുരുതരമായി പരിക്കേറ്റവരെ അടുത്തുളള എംജിഎച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ സ്ത്രീകളും കുട്ടികളുമുണ്ടെന്നാണ് വിവരം. ഇവരുടെ ചികിത്സ ആരംഭിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. പൊലീസും ഫയർ ബ്രിഗേഡ് ടീമും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. അപകടം നടന്നയുടൻ രക്ഷാപ്രവർത്തനം ആരംഭിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.