തളങ്കര മാലിക് ദിനാർ ഉറൂസ് വെള്ളിയാഴ്ച ആരംഭിക്കും;കാസര്‍കോട് സംയുക്ത ഖാസി പ്രൊഫ. കെ ആലിക്കുട്ടി മുസ്ല്യാര്‍ പതാക ഉയർത്തും.
തളങ്കര: പ്രസിദ്ധമായ തളങ്കര മാലിക് ദീനാര്‍ ഉറൂസിന് മാലിക് ദീനാര്‍ വലിയ ജുമുഅത് പള്ളി ഉറൂസിന് വെള്ളിയാഴ്ച തുടക്കം കുറിക്കും. വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിന് ശേഷം മാലിക് ദീനാര്‍ പള്ളി പരിസരത്ത് കാസര്‍കോട് സംയുക്ത ഖാസി പ്രൊഫ. കെ ആലിക്കുട്ടി മുസ്ല്യാര്‍ പതാക ഉയര്‍ത്തുന്നതോടെയാണ് ഒരുമാസം നീണ്ടുനില്‍ക്കുന്ന ഉറൂസ് പരിപാടികള്‍ക്ക് ഔപചാരിക തുടക്കമാവുന്നത്. അഞ്ച് വര്‍ഷത്തിന് ശേഷമാണ് ഇത്തവണ മാലിക് ദീനാര്‍ ഉറൂസ് നടക്കുന്നത്.
ഹിജ്റ 22ല്‍ പ്രവാചകന് മുഹമ്മദ് നബിയുടെ നിര്‍ദേശപ്രകാരം ഇസ്ലാം മത പ്രബോധനത്തിന് എത്തിയ മാലിക് ദീനാറിനോടുള്ള ബഹുമാന സൂചകമായാണ് നൂറ്റാണ്ടുകളായി ഇവിടെ ഉറൂസ് ആചരിച്ചു വരുന്നത്.
ഉറൂസിനോടനുബന്ധിച്ച് മതപ്രസംഗ പരമ്പര, ഉലമാ ഉമറാ സംഗമം, ചരിത്ര സെമിനാര്‍, സനദ് ദാന സമ്മേളനം, പ്രവാസി സംഗമം എന്നിവയും നടക്കുന്നുണ്ട്. മതപ്രഭാഷണം ഈ മാസം 15ന് ആരംഭിക്കും. ഉറൂസിന് ജനുവരി അഞ്ചിന് തുടക്കം കുറിക്കും. പ്രമുഖ പണ്ഡിതന്മാരും പ്രഭാഷകരും മതപ്രഭാഷണ-ഉറൂസ് പരിപാടികളില്‍ സംബന്ധിക്കും. ജനുവരി 15ന് രാവിലെ അന്നദാനത്തോടെയാണ് സമാപനം.