കാമുകന് വേണ്ടി മൂന്ന് പെൺകുട്ടികളുടെ കൂട്ടത്തല്ല്, ഞെട്ടിത്തരിച്ച് സോഷ്യൽ മീഡിയ
സാമൂഹിക മാധ്യമങ്ങളിൽ ആളുകൾ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത് വീഡിയോകൾ കാണാനാണ്. ദിനംപ്രതി നിരവധി വീഡിയോകളാണ് സാമൂഹിക മാധ്യങ്ങളിൽ വൈറലാകുന്നത്. അതിൽ വളരെ കുറച്ച് വീഡിയോകൾ മാത്രമാണ് വൈറലായി മാറാറുള്ളത്. ഇത്തരത്തിൽ ആളുകളുടെ ശ്രദ്ധ നേടുന്ന വീഡിയോകളിൽ റീൽസും സിനിമകളിലെ കോമഡി സീനുകളും വിവാഹങ്ങളുടെ വീഡിയോകളും മൃഗങ്ങളുടെ വീഡിയോകളും ഒക്കെ ഉൾപ്പെടും. ഇത്തരം വീഡിയോകൾ ചിലപ്പോഴെങ്കിലും നമ്മുടെ മനസിനെ ശാന്തമാക്കാനും സന്തോഷമുണ്ടാക്കാനും ഒക്കെ സഹായിക്കാറുണ്ട്. ജോലി സ്ഥലത്തെയും ജീവിതത്തിലെയും ടെൻഷനും സ്ട്രെസും മാറ്റാനും ഇത്തരം വീഡിയോകൾ സഹായിക്കാറുണ്ട്.
ഒരു ആൺകുട്ടിക്ക് വേണ്ടി മൂന്ന് പെൺകുട്ടികൾ തല്ല് കൂടുന്ന വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്. ആൺകുട്ടി ഒരു പെൺകുട്ടിയെ പിടിച്ച് മാറ്റാൻ ശ്രമിക്കുന്നുണ്ടെങ്കിലും പക്ഷെ നടക്കുന്നില്ല. വഴക്കിന്റെയും അടിയുടെയും ശരിയായ കാരണമൊന്നും ആർക്കും അറിയില്ല. എന്നാൽ വഴക്ക് കണ്ട് നിൽക്കുന്ന ആരും ഇവരെ പിടിച്ച് മാറ്റാൻ ശ്രമിക്കുന്നതുമില്ല. ഇവരെ പിടിച്ച് മാറ്റാൻ വരുന്ന ഒരു പെൺകുട്ടിയെയും ഈ പെൺകുട്ടി അടിച്ച് ഇടുകയാണ്.