ബേക്കല്‍: അന്താരാഷ്ട്ര ടൂറിസം മാപ്പില്‍ ഇടംനേടിയ ബേക്കല്‍ ടൂറിസം പദ്ധതിയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന പള്ളിക്കര റെയില്‍വേ സ്റ്റേഷന് ഈ ടൂറിസം പദ്ധതിയുടെ പ്രാധാന്യം കണിക്കിലെടുത്ത് ബേക്കല്ഫോര് ട്ട് റെയില്‍വേ സ്റ്റേഷന് എന്ന് പുനര്‍നാമകരണം ചെയ്തിട്ട് വര്‍ഷങ്ങളായി സ്റ്റേഷന്റെ ബോര്‍ഡ് മാറ്റിയിതെല്ലാതെ അത്യാവശ്യമുള്ള യാതൊരു വികസനപ്രവര്‍ത്തനവും ഈ സ്റ്റേഷനില്‍ ചെയ്തിട്ടില്ല.തദ്ദേശിയരും വിദേശിയരുമായി വരുന്ന ടൂറിസ്റ്റുകള്‍ക്ക് പ്രയോജനപ്പെടുന്ന തരത്തില്‍ ഈ സ്റ്റേഷനില്‍ യാതൊരു തരത്തിലുള്ള അടിസ്ഥാന സൗകര്യവും ഏര്‍പ്പെടുത്തിയിട്ടില്ല.മുന്‍ എം.പിയുടെ ശ്രമഫലമായി ഒരു ഫ്ളൈ ഓവറിന്റെ പദ്ധതി പൂര്ത്തീക്കരിച്ചിട്ടുണ്ട്.എന്നാല്‍ പ്ലാറ്റ്ഫോം ഉയര്‍ത്താത്തതും വെയിറ്റ് റൂം ഇല്ലാത്തതും ഏറെ ബുദ്ധിമുട്ടാക്കുന്ന പ്രധാനപ്രശ്നങ്ങളായിരുന്നു.ആയത് ഒരു പരിധിവരെ പരിഹരിക്കുന്നതിന് 2018-19 വര്‍ഷത്തെ ഉദുമ എം,എല്‍എ -എ.ഡി.എസ്.ഉള്‍പ്പെടുത്തി 131 ലക്ഷം നീക്കിവെച്ചു.മാത്രമല്ല എം.എല്‍.എ ഇടപ്പെട്ട് തീരദേശ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 16 ലക്ഷം രൂപ അനുവദിച്ച് മെയിന്‍ റോഡില്‍ നിന്ന് സ്റ്റേഷനിലേക്കുള്ള റോഡ് നവീകരിക്കുകയും ചെയ്തിട്ടുണ്ട്.നിലവില്‍ കേന്ദ്രസ്ഥാപനത്തിന് എം,എല്‍ഏ വികസന പദ്ധതിയില്‍ നിന്ന് ഫണ്ട് നീക്കിവെക്കാന്‍ വകുപ്പില്ല. എം.എല്‍.എയുടെ ശക്തമായ ഇടപ്പെടല്‍ മൂലം പ്രസ്തുത പദ്ധതിക്ക് ബഹു.ധനകാര്യവകുപ്പ് മന്ത്രി പ്രത്യേക അനുമതി നല്കി.തുക 2019 ആഗസ്റ്റ് 8 ന് റെയില്‍വേക്ക് ഡെപ്പോസിറ്റും ചെയ്തു.ജില്ലയില്‍ എം.എല്‍.എ ഫണ്ടില്‍ ചെയ്യുന്ന ആദ്യ റെയില്‍വേ പ്രവൃത്തി എന്ന പ്രാധാന്യം കൂടി ഇതിനുണ്ട്.പ്രവൃത്തിപ്പൂര്ത്തിയാക്കാനുള്ള കാലാവധി 8 മാസമാണ്.സ്ഥല പരിമിധിമൂലം പുതിയ തീവണ്ടികള്‍ അനുവദിക്കാന്‍ ബുദ്ധിമുട്ടുന്ന ദക്ഷിണറെയില്‍വേ അധികൃതര്‍ 30 ഏക്കറോളം ഭൂമിയുള്ള ബേക്കല്‍ഫോര്‍ട്ട് റെയില്‍വേ സ്റ്റേഷന് വികസിപ്പിച്ചാല്‍ മംഗലാപുരം റെയില്‍വേ സ്റ്റേഷനില്‍ ഇന്ന് ദക്ഷിണറെയില്‍വേ അനുഭവിക്കുന്ന ബുദ്ധിമുട്ട് പരിഹരിക്കാനാവും.മാത്രമല്ല ബേക്കല്‍ ടൂറിസം പദ്ധതിയിയുടെ പേരില്‍ അറിയപ്പെടുന്ന ഈ സ്റ്റേഷന് പ്രധാന ടൂറിസം റെയില്‍വേ സ്റ്റേഷനായി ലോകം അറിയപ്പെടുകയും ചെയ്യും.