സുഖപ്രസവത്തിന് പകരംശസ്ത്രക്രിയക്ക് നിർബന്ധിച്ച് ഡോക്ടർ; ആശുപത്രി മാറ്റാൻ തീരുമാനിച്ചപ്പോൾ ഫയൽ നൽകാതെ യുവതിയുടെ ജീവൻ മുൻനിർത്തി വിലപേശൽ. കാസർകോട്ടെ ഫാത്തിമ അരമന ആശുപത്രിക്കെതിരെ ഗുരുതര ആരോപണമായി കുടുംബം.
കാസര്‍കോട്: പ്രസവത്തിന് എത്തിയ യുവതിക്ക് പ്രശ്നങ്ങള്‍ ഒന്നും ഇല്ലാതിരുന്നിട്ടും ശസ്ത്രക്രിയയ്ക്ക് ഡോക്ടറും ഫാത്തിമ അരമന ആശുപത്രി അധികൃതരും നിര്‍ബന്ധിച്ചതായി പരാതി. വിസമ്മതിച്ചപ്പോള്‍ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതി എന്നപേരിൽ കള്ളക്കേസ് കൊടുത്തതായി അണങ്കൂരിലെ റുമൈസ മഹല്ലിലെ ഖാലിദ് സുലൈമാനും ബന്ധുക്കളും വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു
ഖാലിദ് സുലൈമാന്റെ മകള്‍ ആഇശത് റുമൈസയെ പ്രസവ സംബന്ധമായ ചികിത്സയ്ക്കായി പ്രവേശിച്ച കാസര്‍കോട്ടെ ആശുപത്രിക്കും വനിതാ ഡോക്ടര്‍ക്കും എതിരെയാണ് ഇവര്‍ പരാതി ഉന്നയിക്കുന്നത്. ഡിസംബര്‍ നാലിനാണ് പ്രസവ തീയതി അറിയിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ വൈകീട്ട് അഞ്ച് മണിയോടെ ആശുപത്രിയില്‍ എത്തിക്കുകയും ലേബര്‍ റൂമില്‍ പ്രവേശിപ്പിക്കുകയും പരിശോധിച്ച് പ്രശ്നങ്ങള്‍ ഒന്നുമില്ലെന്നും ഡോക്ടര്‍ എത്തിയാല്‍ അറിയിക്കാമെന്നും അറിയിച്ച് അധികൃതര്‍ മുറിയിലേക്ക് മാറ്റിയതായും പിതാവ് പറയുന്നു.
രാത്രി ഡ്യൂടിയുള്ള നഴ്സ് വന്നപ്പോള്‍ മകളെ വീണ്ടും ലേബര്‍ റൂമിലേക്ക് കൊണ്ടുപോകുകയും ഗര്‍ഭപാത്രം ചെറുതായി തുറന്നിട്ടുണ്ടെന്നും വയറിളക്കാന്‍ മരുന്ന് കൊടുത്തിട്ടുണ്ടെന്നും ഡോക്ടര്‍ വന്നാല്‍ പ്രസവ വേദനയ്ക്കുള്ള മരുന്ന് കൊടുക്കുമെന്നും പറഞ്ഞു. 6.45 മണിയോടെ ഡോക്ടര്‍ പരിശോധിച്ചപ്പോള്‍ ബുദ്ധിമുട്ട് ഉണ്ടെന്ന കാര്യം പറഞ്ഞിരുന്നില്ല. പിന്നീട് ഡോക്ടര്‍ വീണ്ടും എത്തി കുഞ്ഞിന് ബുദ്ധിമുട്ട് ഉണ്ടെന്നും ശസ്ത്രക്രിയ വേണ്ടി വരുമെന്നും അറിയിച്ചു.
കുഴപ്പമൊന്നും ഇല്ലാതിരുന്നിട്ടും സുഖപ്രസവത്തിന് പകരം ശസ്ത്രക്രിയയ്ക്ക് നിര്‍ബന്ധിച്ചതോടെ അതിന് വേണ്ടിയുള്ള പേപറുകളിലൊന്നും ഒപ്പിട്ട് നല്കാന് തങ്ങള്‍ തയ്യാറായില്ല. ഇതിനിടയില്‍ മകള്‍ക്ക് പ്രസവ വേദന അനുഭവപ്പെട്ട് തുടങ്ങിയിരുന്നു. അനസ്ത്യേഷ്യ നല്കുന്ന ഡോക്ടര്‍ എത്താന്‍ ഒരു മണിക്കൂര്‍ സമയമെടുക്കുമെന്നും മാതാവിന്റെയും കുഞ്ഞിന്റെയും ജീവന് തന്നെ അപകടത്തിലായേക്കാമെന്നും ഒരു നഴ്സ് അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഡിസ്ചാര്‍ജ് ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ നല്കാന് തയ്യാറായില്ല.
മറ്റൊരു ആശുപത്രിയിലേക്ക് മകളെ കൊണ്ടുപോകുന്നതിനെതിരെ ഡോക്ടര്‍ കയര്‍ത്ത് സംസാരിക്കുകയും സമ്മതമില്ലാതെ വസ്ത്രം മാറ്റി ശസ്ത്രക്രിയയ്ക്കുള്ള വസ്ത്രം ധരിപ്പിച്ച് വീല്‍ ചെയറില്‍ ഇരുത്തിയതായും ഇവര്‍ പറഞ്ഞു. ഡിസ്ചാര്‍ജില്‍ ഉറച്ച് നിന്നതോടെ 28,500 രൂപയുടെ ഡിസ്ചാര്‍ജ് ബില്‍ അടക്കാന്‍ നിര്‍ദേശിച്ചതായും തുണ്ട് കടലാസില്‍ എഴുതിയ ബിലിന് പകരം പ്രിന്റഡ് ബില്‍ ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. രോഗിയെ പരിശോധിച്ച ഫയല്‍ ആവശ്യപ്പെട്ടങ്കിലും അതും നല്‍കിയില്ല.
മാതാവിന്റെയും കുഞ്ഞിന്റെയും ജീവന് രക്ഷപ്പെടുത്താനുള്ള വെപ്രാളത്തില്‍ മകളെ നിര്‍ബന്ധപൂര്‍വം മറ്റൊരു ആശുപത്രിയായ യുണൈറ്റഡ്ലേക്ക് കൊണ്ടുപോയെങ്കിലും ഫയല്‍ ഇല്ലാത്തത് കാരണം അവിടെയും പ്രവേശിപ്പിച്ചില്ല. ഡോക്ടര്‍ ഉണ്ടെന്ന് ഉറപ്പിച്ച ശേഷമാണ് അവിടേക്ക് പോയത്. അവിടെ നിന്ന് മറ്റൊരു കിംസ് ആശുപത്രിയിലേക്ക് (പഴയ നഴ്സിംഗ് ഹോം) മകളെ കൊണ്ടുപോയി. അവിടെയും ഫയല്‍ ആവശ്യപ്പെട്ടു. ഡോക്ടര്‍ പെട്ടെന്ന് ഫയല്‍ എത്തിക്കാന്‍ നിര്‍ദേശിച്ചതിനാല്‍ ആദ്യത്തെ ആശുപത്രിയിലെത്തി ഫയല്‍ ആവശ്യപ്പെട്ടെങ്കിലും മാനജര്‍ സ്ഥലത്ത് ഇല്ലെന്നും മുള്ളേരിയയിലാണെന്നും പറഞ്ഞു. തര്‍ക്കം ഉണ്ടായപ്പോള്‍ അവിടെയുണ്ടായിരുന്ന ഫയല്‍ തങ്ങൾക്ക് നിർബന്ധപൂർവ്വം എടുക്കേണ്ടതായി വന്നു. കിംസ് ആശുപത്രിയിലെ ഡോക്ടർ കാണിച്ചപ്പോള്‍ കുഴപ്പമില്ലെന്നും അറിയിച്ചു. 12.45 മണിയോടെ മകള്‍ക്ക് സുഖപ്രസവമുണ്ടായി.
ശസ്ത്രക്രിയ കൂടാതെ മകള്‍ പ്രസവിച്ചതായി അറിഞ്ഞതോടെ ആദ്യം അഡ്മിറ്റ് ചെയ്ത ഫാത്തിമ അരമന ഹോസ്പിറ്റൽ അധികൃതര്‍ തങ്ങള്‍ക്കെതിരെ കള്ളക്കേസ് നല്‍കിയതായാണ് ബന്ധുക്കള്‍ ആരോപിച്ചു. സത്യാവസ്ഥ അറിയാന്‍ ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും രോഗിയോടും തങ്ങള്‍ക്കുമെതിരെ അപമര്യാദയയായി പെരുമാറിയ ഡോക്ടര്‍ക്കെതിരെ കേസെടുക്കണമെന്നും ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമീഷനടക്കമുള്ള കമീഷനുകള്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. ആംബുലന്‍സ് ഡ്രൈവര്‍ അടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തണമെന്നും രോഗിയെയും കുടുംബാംഗങ്ങളെയും മുള്‍മുനയില്‍ നിര്‍ത്തിയ ആശുപത്രി അധികൃതരുടെ പ്രവൃത്തിക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഖാലിദ് സുലൈമാനും ബന്ധുക്കളായ മുഹമ്മദ് ഹനീഫ് പടുപ്പും, ഫാത്വിമത് അസ് രീഫയും ആവശ്യപ്പെട്ടു.