വർക്കലയിൽ ട്രെയിനിൽ നിന്ന് തെറിച്ച് വീണ് കോളേജ് വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്
തിരുവനന്തപുരം: വർക്കലയിൽ കോളേജ് വിദ്യാർത്ഥിനി ട്രെയിനിൽ നിന്നും തെറിച്ച് വീണു. വർക്കല ഇടവ റെയിൽവേ ഗേറ്റിന് സമീപമാണ് സംഭവം. ചേർത്തല സ്വദേശിനി സൂര്യയ്ക്കാണ് അപകടമുണ്ടായത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ് സൂര്യ.ഗുരുവായൂർ- തിരുവനന്തപുരം ഇന്റർസിറ്റി എക്സ്പ്രസിൽ നിന്നാണ് സൂര്യ തെറിച്ചുവീണത്. ഗുരുതര പരിക്കുകളോടെ സൂര്യയെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.