ബ്രസീൽ ആരാധകർക്ക് ശാന്തരാകാം, നെയ്മർ ദക്ഷിണ കൊറിയയ്ക്കെതിരെ കളിക്കും, ആദ്യ ഇലവനിൽ ഉൾപ്പെടുത്തി
ദോഹ: ബ്രസീൽ ആരാധകർക്ക് സന്തോഷവാർത്ത. പരിക്ക് കാരണം കഴിഞ്ഞ രണ്ട് കളികളിൽ നിന്ന് മാറിനിന്ന സൂപ്പർ താരം നെയ്മർ ഇന്ന് ദക്ഷിണ കൊറിയയ്ക്കെതിരെ കളത്തിലിറങ്ങും. നെയ്മറെ കോച്ച് ടിറ്റെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പരിക്ക് മൂലം വിശ്രമത്തിലായിരുന്ന ഡാനിലോയും മടങ്ങി എത്തിയിട്ടുണ്ട്. ഡാനിലോയെ കൂടാതെ തിയാഗോ സിൽ മാർക്വീഞ്ഞോസ്, എഡർ മിലിറ്റാവോ എന്നിവർ പ്രതിരോധം കാക്കും. മദ്ധ്യനിരയിൽ കമാസിറോയ്ക്കൊപ്പം പക്വേറ്റയും അവർക്ക് മുന്നിലായി നെയ്മറും വിനീഷ്യസും റാഫീഞ്ഞയും അണിനിരക്കും. റിച്ചാർലിസണാണ് മുൻനിരയിൽ.ഡാനിലോയെ കൂടെ തിയാഗോ സിൽവ മാർക്വീഞ്ഞോസ്, എഡർ മിലിറ്റാവോ എന്നിവരാണ് പ്രതിരോധ നിരയിൽ. മധ്യനിരയിൽ കാമസിറോയ്ക്കൊപ്പം പക്വേറ്റയാണ്. അവർക്ക് മുന്നിലായി നെയ്മറും വിനീഷ്യസും റാഫീഞ്ഞയുമാണുള്ളത്.റിച്ചാർലിസണാണ് ഗോളടിക്കാനുള്ള ചുമതല. കഴിഞ്ഞ മത്സരത്തിൽ കാമറൂണിനെതിരെ ബ്രസീലിന് കാലിടറിയിരുന്നു.