കാസർകോട് സംസ്ഥാന പാതയിൽ ടയർ ഊരിത്തെറിച്ച ഓടോറിക്ഷ ഇടിച്ചത് മറ്റു വാഹനങ്ങളിലേക്ക് ; 6 പേർക്ക് പരിക്ക്
ഉദുമ: ഞായറാഴ്ച വൈകീട്ട് കാസർകോട് – കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ തൃക്കണ്ണാട് ചിറമ്മലിലുണ്ടായ ഓടോറിക്ഷ അപകടത്തിൽ പരിക്കേറ്റ ആറുപേരിൽ ഒരാളുടെ നില ഗുരുതരം. ഓടോറിക്ഷ ഡ്രൈവർ ഉദുമയിലെ വിജയനെ (58) യാണ് ഗുരുതര പരുക്കുകളോടെ മംഗ്ളൂറിലെ ആശുപത്രിയിൽ പ്രവശിപ്പിച്ചിരിക്കുന്നത്.
ഓടോറിക്ഷ യാത്രക്കാരായ രേഷ്മ (42), അമർ (15), ബൈക് യാത്രക്കാരായ കീഴൂരിലെ പ്രഭാകരൻ (39), ദിനേശ് (38) എന്നിവർ കാസർകോട്ടെ ആശുപത്രിയിൽ ചികിത്സയിലാണ്. ടയർ ഊരിത്തെറിച്ചതിനെ തുടർന്ന് ഓടോറിക്ഷ അഞ്ച് വാഹനങ്ങളിൽ ഇടിച്ച ശേഷം മറിയുകയായിരുന്നു. ഇനോവ കാർ, രണ്ട് സ്വിഫ്റ്റ് കാറുകൾ, രണ്ട് ബൈകുകളിലാണ് ഓടോറിക്ഷ കൂട്ടിയിടിച്ചത്.
അപകടത്തെ തുടർന്ന് സംസ്ഥാന പാതയിൽ ഏറെനേരം ഗതാഗതം തടസപ്പെട്ടിരുന്നു. പൊലീസെത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്.