സീരിയലിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് യുവതികളെ പെൺവാണിഭത്തിനിരയാക്കി
ചെന്നൈ: അഭിനയിക്കാൻ അവസരവും ജോലിയും വാഗ്ദ്ധാനം ചെയ്ത് യുവതികളെ പെൺവാണിഭത്തിനായി ഉപയോഗിച്ച കേസിൽ മലയാളി ചെന്നൈയിൽ അറസ്റ്റിൽ. തൃശൂർ മൂരിയാട് സ്വദേശി കെ കിരൺ (29) ആണ് അറസ്റ്റിലായത്.
അണ്ണാനഗറിലുള്ള അപ്പാർട്ട്മെന്റിൽ ചെന്നൈ സിറ്റി പൊലീസ് നടത്തിയ റെയിഡിലാണ് ഇയാൾ പിടിയിലായത്. ഇവിടെ നിന്ന് രണ്ട് യുവതികളെയും പൊലീസ് രക്ഷപ്പെടുത്തി. റെയ്ഡിനിടെ രക്ഷപ്പെട്ട കിരണിന്റെ കൂട്ടാളികൾക്കായി തെരച്ചിൽ ആരംഭിച്ചുകഴിഞ്ഞു. ജോലി വാഗ്ദ്ധാനം ചെയ്ത് പ്രതി അന്യ സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെയുള്ള യുവതികളെ ചെന്നൈയിലെത്തിച്ച് ഭീഷണിപ്പെടുത്തി പെൺവാണിഭത്തിന് ഉപയോഗിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ കിരണിനെ റിമാൻഡ് ചെയ്തു.