സമ്പന്ന വിവാഹത്തിൽ ക്ഷണിക്കാത്ത അതിഥിയായി ആഹാരം കഴിക്കാനെത്തിയ എം ബി എ വിദ്യാർത്ഥിയെ കൊണ്ട് എച്ചിൽ പാത്രം കഴുകിച്ചു, വീഡിയോ പ്രചരിക്കുന്നു
വിവാഹത്തിന് ക്ഷണിക്കാതെ ആഹാരം കഴിക്കാനെത്തിയ വിദ്യാർത്ഥിയെ കൊണ്ട് പാത്രം കഴുകിച്ചു. മദ്ധ്യപ്രദേശിലെ ഭോപ്പാലിലാണ് സമ്പന്ന വിവാഹത്തിന് ക്ഷണിക്കാത്ത അതിഥിയായി എം ബി എ വിദ്യാർത്ഥി എത്തിയത്. ഇയാളെ കൊണ്ട് ആളുകൾ കഴിച്ച എച്ചിൽപാത്രങ്ങൾ കഴുകിക്കുന്ന വീഡിയോയും പകർത്തി പ്രചരിപ്പിക്കുകയും ചെയ്തു.
സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ യുവാവ് പാത്രം കഴുകുന്നത് കാണാം. ജബൽപൂർ സ്വദേശിയായ വിദ്യാർത്ഥി ഉപരിപഠനത്തിനായിട്ടാണ് ഭോപ്പാലിൽ എത്തിയത്. നിരവധി പേരാണ് വീഡിയോയിൽ വിദ്യാർത്ഥി നേരിട്ട അപമാനത്തിനെതിരെ പ്രതികരിച്ചിട്ടുള്ളത്.