താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രാവലറിന് തീപ്പിടിച്ചു
ഓടിക്കൊണ്ടിരിക്കുന്ന ട്രാവലറിന് തീപ്പിടിച്ചപ്പോൾ
താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീപ്പിടിച്ചു. ചുരം ആറാം വളവിനും ഏഴാം വളവിനും ഇടയില്‍ രാവിലെ 10 മണിയോടെയാണ് സംഭവം.
ചുരം കയറുകയായിരുന്ന ട്രാവലറില്‍ നിന്നും പുക ഉയരുന്നത് കണ്ടതോടെ ഡ്രൈവര്‍ പുറത്തിറങ്ങുകയായിരുന്നു. മുക്കത്തുനിന്നും ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു.