പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; ഇളയച്ഛന് മരണംവരെ കഠിന തടവ്
തിരുവനന്തപുരം: പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 47-കാരനായ ഇളയച്ഛനെ കോടതി മരണംവരെ കഠിനതടവിനും 1,50,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കില്‍ പ്രതി മൂന്നുവര്‍ഷംകൂടി തടവ് അനുഭവിക്കണം.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ വിചാരണ ചെയ്യുന്ന പോക്സോ കോടതി ജഡ്ജി എം.പി. ഷിബുവാണ് പ്രതിയെ ശിക്ഷിച്ചത്.
പ്രതി പിഴത്തുക ഒടുക്കിയാല്‍ അത് പെണ്‍കുട്ടിക്ക് നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. ഇരകള്‍ക്കുള്ള സര്‍ക്കാര്‍ നിധിയില്‍നിന്നു പെണ്‍കുട്ടിക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാനും കോടതി ശുപാര്‍ശ ചെയ്തു. പോക്സോ നിയമപ്രകാരം പ്രതിക്ക് മരണംവരെ തടവ് വിധിച്ച കോടതി, ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരമുള്ള കുറ്റത്തിനും പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയതിനും മരണംവരെ കഠിന തടവ് വിധിച്ചിട്ടുണ്ട്.
മൂന്ന് ജീവപര്യന്തം തടവുണ്ടെങ്കിലും ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. പ്രോസിക്യൂഷന് വേണ്ടി സപ്ഷ്യല് പബ്ളിക് പ്രോസിക്യൂട്ടര്‍ കാട്ടായിക്കോണം ജെ.കെ.അജിത് പ്രസാദ് ഹാജരായി.