വെള്ളരി വേവിക്കാതെ കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക് ഒപ്പം ഈ ആഹാരങ്ങൾ കഴിക്കരുത്
വെള്ളരിക്ക് മലയാളിയുടെ ജീവിതത്തിൽ പ്രത്യേകമായ സ്ഥാനമുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തിൽ തുടങ്ങി വിഷുവിന് കണി വയ്ക്കുന്നതിൽ വരെ നമ്മെ സ്വാധീനിക്കാൻ വെള്ളരിക്ക് കഴിഞ്ഞിട്ടുണ്ട്. ശരീരഭാരം കുറയ്ക്കുന്നതിനും, ജലാംശം നിലനിറുത്തുന്നതിനുമൊക്കെ വെള്ളരിക്കുള്ള മേന്മ വളരെ വലുതാണ്.നിരവധി പോഷകങ്ങളാൽ സമൃദ്ധമായ വെള്ളരിയെ നാം സാലഡ്, സാൻഡ്വിച്ച്, പാസ്ത എന്നിവയടക്കം നിരവധി രുചിഭേദങ്ങൾ തയ്യാറാക്കാൻ ഉപയോഗിക്കാറുണ്ട്. പലരും വേവിക്കാതെ വെള്ളരി ഭക്ഷണത്തിൽ ഉൾപ്പെടുത്താറുമുണ്ട്. വൈറ്റമിൻ കെ, എ എന്നിവയടങ്ങിയ വെള്ളരിയിൽ 95 ശതമാനവും ഫൈറ്റോ നൂട്രിയൻസ്, ലിന്നൻസ് എന്നിവയാൽ സമ്പുഷ്ടമായ ജലമാണുള്ളത്.എന്നാൽ, അനേകം ഗുണങ്ങൾ അടങ്ങിയ വെള്ളരിയിൽ ചില ദോഷങ്ങളുമുണ്ട്. സൂക്ഷിച്ച് കഴിച്ചില്ളെങ്കിൽ അവ നമുക്ക് പ്രതികൂലമായി തീരുമെന്നാണ് ഗവേഷണങ്ങൾ വ്യക്തമാക്കുന്നത്.വെള്ളരിയിൽ അടങ്ങിയിട്ടുള്ള കുക്കുർബിറ്റാസിൻ വിഷാംശം നിറഞ്ഞതാണ്. പച്ചക്കറികളിൽ കയ്പ് ഉളവാക്കുന്നത് ഈ ഘടകമാണ്. വേവിക്കാതെ വെള്ളരി വേവിച്ച ഭക്ഷണത്തിനൊപ്പം ഭക്ഷിക്കുന്നത് ദഹന സംബന്ധമായ പ്രശനങ്ങൾ സൃഷ്ടിക്കും. ഇത്തരത്തിൽ കഴിക്കുന്നത് മൂലം വയറിൽ ഗ്യാസ് രൂപപ്പെടുന്നതിനും കാരണമാകും. അമിതമായ വെള്ളരിയുടെ ഉപയോഗം കാൻസറിന് കാരണമായേക്കും.