കാസര്‍കോട് 4.11 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ
കാസര്‍കോട്: യുവാവിനെ മാരക ലഹരിയായ എംഡിഎംഎയുമായി പിടികൂടി. മേല്‍പറമ്പ് പൊലീസ് സ്റ്റേഷന് പരിധിയിലെ ഹിലാലുദ്ദീന്‍ (27) ആണ് അറസ്റ്റിലായത്. ബുധനാഴ്ച മേല്‍പറമ്പ് ചളിയങ്കോട് കടവ് ജന്ക്ഷന് സമീപം വാഹന പരിശോധന നടത്തുന്നതിനിടെയാണ് കാസര്‍കോട് ഡിസിആര്‍ബി ഡിവൈഎസ്പി അബ്ദുര്‍ റഹീമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ പിടികൂടിയത്.
കെഎല്‍ 60 ക്യൂ 2003 ഇരുചക്രവാഹനത്തില്‍ കടത്തുകയായിരുന്ന 4.11 ഗ്രാം എംഡിഎംഎ യുവാവില്‍ നിന്ന് പിടികൂടി. തൊണ്ടിമുതലുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. എംഡിഎംഎ പിടികൂടിയ സംഘത്തില്‍ മേല്‍പറമ്പ് ഇന്‍സ്പെക്ടര്‍ ഉത്തംദാസ്, എസ്ഐ രാമചന്ദ്രന് എന്നിവരുമുണ്ടായിരുന്നു.