മിൽമ പാലിനും ഉത്പന്നങ്ങൾക്കും വില കൂടി; പാൽ ലിറ്ററിന് വർദ്ധിച്ചത് ആറ് രൂപ
തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാലിന് വില കൂടി. ലിറ്ററിന് ആറ് രൂപയാണ് വർദ്ധിച്ചത്. കടുംനീല കവറിലെ പാലിന് ലിറ്ററിന് 52 രൂപയാണ് പുതുക്കിയ വില. നെയ്യ്, തൈര് ഉത്പന്നങ്ങൾക്കും വില കൂട്ടി.പുതുക്കിയ വില ( 500 മി.ലിറ്റർ )ചുവടെ:വെള്ള കവർ………………28 .00
ഇളം നീല കവർ………..25 .00
കടും നീല കവർ………. 26 .00
പച്ച കവർ………………….27.00
തൈര് (525 ഗ്രാം ……35. 00പാലിന് ആറ് രൂപ കൂട്ടാൻ കഴിഞ്ഞാഴ്ചയാണ് മന്ത്രിസഭ അനുമതി നൽകിയത്. സംസ്ഥാനത്തെ പാൽ ഉത്പാദനത്തിന്റെ ചെലവും മറ്റും പഠിക്കുന്നതിന് നേരത്തെ വെറ്ററിനറി സർവകലാശാലയിലെയും കാർഷിക സർവകലാശാലയിലെയും വിദഗ്ദ്ധർ ഉൾപ്പെട്ട സമിതി രൂപീകരിച്ചിരുന്നു. പഠനറിപ്പോർട്ടിലെ ശുപാർശകൾ കൂടി പരിഗണിച്ച് ഉചിതമായി വില കൂട്ടണമെന്ന് കേരള ക്ഷീര വിപണന ഫെഡറേഷന്റെയും മേഖലാ യൂണിയനുകളുടെയും ചെയർമാൻമാരും മാനേജിംഗ് ഡയറക്ടർമാരും അടങ്ങുന്ന പ്രോഗ്രാമിംഗ് കമ്മിറ്റി ശുപാർശ ചെയ്തതായി മിൽമ ചെയർമാൻ അറിയിച്ചിരുന്നു.