സോഷ്യൽ മീഡിയയിലൂടെ പരിചയം, യുവതിയുടെ വീട്ടിലെത്തി പല തവണ ലൈംഗികബന്ധത്തിലേർപ്പെട്ടു; ഒടുവിൽ വിവാഹത്തിൽ നിന്ന് പിന്മാറാൻ യുവാവ് ചെയ്തത്
കൊല്ലം: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പൊലീസ് പിടികൂടി. കരുനാഗപ്പള്ളി പുതിയകാവിൽ രാജീവ് നിവാസിൽ സജീവിനെയാണ് (35) കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. സാമൂഹിക മാദ്ധ്യമത്തിലൂടെയാണ് കരുനാഗപ്പള്ളി സ്വദേശിയായ യുവതിയുമായി പ്രണയത്തിലായത്.പിന്നീട് വിവാഹ വാഗ്ദാനം നൽകി നിരവധി തവണ യുവതിയുടെ വീട്ടിലെത്തി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു. പിന്നീട് യുവതിക്ക് മറ്റു ബന്ധങ്ങൾ ഉണ്ടെന്ന് ആരോപിച്ച് പ്രതി വിവാഹവാഗ്ദാനത്തിൽ നിന്ന് പിൻമാറി. തുടർന്ന് ഇവർ കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകുകയായിരുന്നു.
പൊലീസ് ഇൻസ്പെക്ടർ വി.ബിജുവിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ സുജാതൻപിള്ള, ശ്രീകുമാർ, എ.എസ്.ഐ ഷാജിമോൻ, സി.പി.ഒ ആഷിം എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.