കൊല്ലത്ത് മദ്ധ്യവയസ്കനെ ഓട്ടോയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി
കൊല്ലം: കൊല്ലത്ത് മദ്ധ്യവയസ്കനെ ഓട്ടോയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കൊല്ലം കുണ്ടറ പെരുമ്പുഴയിലാണ് സംഭവം. പെരുമ്പുഴ സ്വദേശി ഉണ്ണികൃഷ്ണനാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.