കേരളത്തില്‍ തമ്പടിച്ച് ലഹരി റാക്കറ്റ് ; പിന്നിൽ സ്ത്രീകളടക്കമുള്ള സംഘം
കേരളത്തിലേക്കുള്ള സിന്തറ്റിക് ലഹരിക്കടത്തിന് പിന്നില്‍ സ്ത്രീകള്‍ നേതൃത്വം നല്കുന്ന വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ലഹരി മാഫിയ സംഘങ്ങള്‍ എന്ന് സൂചന. ബെംഗളൂരുവില്‍ തമ്പടിച്ച നൈജീരിയന്‍ സംഘത്തിനൊപ്പം ചേര്‍ന്നാണ് സംഘങ്ങളുടെ പ്രവര്‍ത്തനമെന്ന് എക്സൈസ് അന്വേഷണത്തില്‍ കണ്ടെത്തി കഴിഞ്ഞു. എക്സൈസിന് പുറമെ പൊലീസും നര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോയും നടത്തിയ ആഴത്തിലുള്ള അന്വേഷണങ്ങള്‍ക്കൊടുവില്‍ പിടിയിലായത് നൈജീരിയക്കാരായ സ്ത്രീകളും പുരുഷന്മാരുമായിരുന്നു.