ബീഡി ചോദിച്ചിട്ട് നല്‍കാത്തതിന് യുവാവിനെ ആക്രമിച്ചു; അടിയേറ്റ് കാലൊടിഞ്ഞു, മുഖത്തും പരിക്ക്
എറണാകുളം: ബീഡി ചോദിച്ചിട്ട് അത് കൊടുക്കാത്തതിനേത്തുടര്‍ന്ന് യുവാവിനെ ആക്രമിച്ച പ്രതി പിടിയില്‍. ചേന്ദമംഗലം മനക്കോടം തച്ചപ്പിള്ളി ശ്രീവിഷ്ണു (27) വിനെയാണ് വടക്കേക്കര പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 26-ന് ആറങ്കാവ് ഭാഗത്തുവെച്ചാണ് സംഭവം.
സുധീറിന്റെ അടുക്കല്‍ ശ്രീവിഷ്ണു ഒരു ബീഡി വേണമെന്ന് ആവശ്യപ്പെട്ടു. ബീഡിയില്ല എന്നു പറഞ്ഞ് സുധീര്‍ വീട്ടിലേക്ക് പോകാനൊരുങ്ങി. ഇതിനിടെ സുധീറിനെ പിന്തുടര്ന്നെത്തിയ ശ്രീവിഷ്ണു തടഞ്ഞുനിര്‍ത്തി വടികൊണ്ട് ആക്രമിക്കുകയായിരുന്നു. ഇടതുകാല് ഒടിയുകയും മുഖത്തിന് പരിക്കേല്‍ക്കുകയും ചെയ്തു.
ഇന്‍സ്പെക്ടര്‍ വി.സി. സൂരജ്, സബ് ഇന്‍സ്പെക്ടര്‍ എം.എസ്. ഷെറി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.