കെ ടി യു വി സി നിയമനത്തിൽ സർക്കാരിന് തിരിച്ചടി; സിസ തോമസിനെ പ്രവർത്തിക്കാൻ അനുവദിക്കാത്തത് ശരിയല്ലെന്ന് കോടതി
കൊച്ചി: സാങ്കേതിക സർവകലാശാല വി സി നിയമനത്തിൽ സർക്കാരിന് തിരിച്ചടി. ഡോ. സിസ തോമസിന്റെ നിയമനം ചോദ്യം ചെയ്തുള്ള ഹർജി തള്ളി. താത്ക്കാലിക വിസിയാകാൻ സർക്കാർ നൽകിയ ശുപാർശയെ കോടതി വിമർശിച്ചു.
അഡീഷണൽ പ്രിൻസിപ്പൽ സെക്രട്ടറിയെ ശുപാർശ ചെയ്ത സർക്കാർ നടപടി തെറ്റാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. യുജിസി മാനദണ്ഡപ്രകാരമുള്ള യോഗ്യത അഡീഷണൽ പ്രിൻസിപ്പൽ സെക്രട്ടറിക്കില്ല. സിസ തോമസിനെ പ്രവർത്തിക്കാൻ അനുവദിക്കാത്തത് ശരിയല്ലെന്ന് കോടതി അറിയിച്ചു.
സിസ തോമസിനെ താത്ക്കാലിക വി സിയായി നിയമിച്ചുകൊണ്ടുള്ള ഗവർണറുടെ നീക്കത്തിനെതിരെയാണ് സർക്കാർ കോടതിയെ സമീപിച്ചത്. സിസ തോമസിന് യോഗ്യതയില്ല, ഗവർണറുടെ നിയമനം ഭരണഘടനാ വിരുദ്ധമാണ് എന്നൊക്കെയായിരുന്നു സർക്കാരിന്റെ വാദം. എത്രയും വേഗം സ്ഥിരം വി സിയെ കണ്ടെത്തണമെന്നും കോടതി നിർദേശിച്ചു.