40 വയസിന് മുകളിലുള്ളവരിൽ ഒരേ പോലെ കണ്ടുവരുന്ന പ്രശ്നം, അമിത വണ്ണമുള്ളവരിലും ഇത് അനുഭവപ്പെടാം
കാലിന്റെ ഉപ്പൂറ്റിയുടെ ഉൾഭാഗത്തു വേദന അനുഭവപ്പെടുന്നത് സാധാരണമാണ്. ഉപ്പൂറ്റിയുടെ പുറകുവശത്തു നിന്ന് അഞ്ചു സെന്റിമീറ്റർ ഉള്ളിലേക്കാണ് വേദന സാധാരണയായി അനുഭവപ്പെടുന്നത്. ഇത് ഉള്ളങ്കാലിൽ ആകെയും അനുഭവപ്പെട്ടോം.സ്ഥിരമായി വ്യായാമം ചെയ്യുന്നവരിലും ഓടുന്നവരിലും കാണുന്ന പ്രശ്നങ്ങളിൽ ഒന്നാണിത്. അതുപോലെ ചിലരിൽ ഈ ആഘാതത്തെ ശരിയാക്കുവാൻ വേണ്ടി, ശരീരത്തിൽ കാത്സ്യത്തിന്റെ അമിതമായ ഉത്പാദനം ഉണ്ടാകുന്നു. അങ്ങനെ എല്ലിന്റെ അമിത വളർച്ച നടക്കുന്നു. ഈ അവസ്ഥയെ ഹീൽസ്പർ എന്നാണ് വിശേഷിപ്പിക്കുന്നത്. ഉപ്പൂറ്റി വേദന അനുഭവപ്പെടാത്തവരിലും ഇത് ഉണ്ടാകാം. സ്ത്രീകളിലും പുരുഷന്മാരിലും പ്രത്യേകിച്ച് നാൽപ്പതു വയസ്സിനു മുകളിലുള്ളവരിൽ, ഒരേ പോലെ കണ്ടുവരുന്ന ഒരു പ്രശ്നമാണിത്. അമിതവണ്ണമുള്ളവരിലാണ് ഈ പ്രശ്നം അധികമായി കണ്ടുവരുന്നത്. അതുകൊണ്ട് വണ്ണം കൂടുന്നുവെന്ന് തോന്നുമ്പോൾ ചെറിയ ചെറിയ വ്യായാമങ്ങളിലൂടെ നിയന്ത്രിക്കാൻ ശ്രമിക്കണം.