മുരിങ്ങയുടെ ഗുണങ്ങൾ അറിയാതെ പോകരുത്; ഇലയും കായുമടക്കം ഭക്ഷണത്തിന്റെ ഭാഗമാക്കൂ, ഗുണങ്ങൾ നിരവധി
കേരളത്തിലെ മിക്ക വീടുകളിലും സാധാരണയായി നട്ടുവളർത്തുന്ന ഒരു മരമാണ് മുരിങ്ങ. മുരിങ്ങയുടെ ഇലയും കായും കഴിക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണ്. പ്രാട്ടീൻ, കാൽസ്യം, അമിനോ ആസിഡുകൾ, ഇരുമ്പ്, വിറ്റാമിൻ സി, എ, ധാതുക്കൾ തുടങ്ങിയ പോഷക ഘടകങ്ങളെല്ലാം അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് മുരിങ്ങ. ഇത് നിങ്ങളുടെ ചർമ്മം, മുടി, എല്ലുകൾ, കരൾ, ഹൃദയം എന്നിവയ്ക്കും നല്ലതാണ്. മുരിങ്ങയില കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. മുരിങ്ങയിലയുടെ കൂടുതൽ ഉപയോഗങ്ങൾ ഇവയാണ്.ഹൃദയത്തിന്റെ ആരോഗ്യത്തിന്രക്തക്കുഴലുകളെ തടയുന്ന ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ മുരിങ്ങ ഇലകൾ സഹായിക്കുന്നു. ഇത് ഹൃദയ സംബന്ധമായ രോഗങ്ങളെ തടയുന്നു. കൂടാതെ മുരിങ്ങയിൽ സിങ്കിന്റെ അളവ് കൂടുതലാണ് ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നുമുരിങ്ങയിലകളിൽ ശക്തമായ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന ഫെെറ്റോ ന്യൂട്രിയന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയും അണുബാധകളെ ചെറുക്കാൻ സഹായിക്കുകയും ചെയ്യുന്നു. വിറ്റാമിൻ എ, സി ഇരുമ്പ് എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്.ആന്റി ഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നുശരീരത്തിലെ കോശജ്വലനത്തിന് സഹായിക്കുന്നു, ചർമ്മത്തിന്റെയും മുടിയുടെയും ഘടന മെച്ചപ്പെടുത്താൻ സഹായിക്കുന്ന ആന്റിഓക്സിഡന്റുകളാൽ സമ്പുഷ്ടമാണ് മുരിങ്ങ. രക്തത്തിലെ ആന്റിഓക്സിഡന്റുകളുടെ അളവ് വർദ്ധിപ്പിക്കാൻ മുരിങ്ങയില പൊടിച്ച് കഴിക്കുന്നത് നല്ലതാണ്.നല്ല ഉറക്കത്തിന്ഉറക്കവും പോഷകാഹാരവും പരസ്പരം സ്വാധീനം ചെലുത്തുന്നുണ്ട്. മുരിങ്ങ ശരീരത്തിന്റെ ഊർജ്ജ നില വർദ്ധിപ്പിക്കുന്നു. തളർച്ച, ക്ഷീണം എന്നിവയ്ക്ക് പരിഹാരവുമാണ് മുരിങ്ങയിലകൾ.ദഹനത്തിന് നല്ലത്മുരിങ്ങ ഇലകൾ കഴിക്കുന്നത് ദഹന സംബന്ധമായ അസുഖങ്ങൾക്കെതിരെ ഗുണം ചെയ്യും. മലബന്ധം, ഗ്യാസ്, ഗ്യാസ്ട്രെെറ്റിസ് എന്നിവയാൽ ബുദ്ധിമുട്ടുന്നവർ മുരിങ്ങ ഇലകൾ ഭക്ഷണത്തിൽ ചേർക്കുന്നത് നല്ലതാണ്.അസ്ഥികളുടെ ആരോഗ്യത്തിന്അസ്ഥികളുടെ ആരോഗ്യത്തിന് ആവശ്യമായ കാൽസ്യം, ഫോസ്ഫറസ് എന്നിവയുടെ ഉറവിടമാണ് മുരിങ്ങ ഇലകൾ. മുരിങ്ങ ഇലകൾക്ക് ആന്റി ഇൻഫ്ലമേറ്ററി സ്വഭാവം ഉള്ളതിനാൽ അവ സന്ധിവാതം തടയാൻ സഹായിക്കുന്നു.മുരിങ്ങയിലകൾ എങ്ങനെ ഉപയോഗിക്കാംമുരിങ്ങയില പൊടിമുരിങ്ങയില ഉണക്കി പൊടിച്ച് ഉപയോഗിക്കാം. ഈ പൊടി സൂപ്പിലോ ചായയിലോ ചേർത്ത് കുടിക്കാം.മുരിങ്ങയില ജ്യൂസ്മുരിങ്ങയുടെ തളിരിലകൾ ഉപയോഗിച്ച് ജ്യൂസ് ഉണ്ടാക്കി കുടിക്കാവുന്നതാണ്.മുരിങ്ങയില എണ്ണചർമ്മത്തെ മോയ്സ്ചറെെസ് ചെയ്യാനും ശുദ്ധികരിക്കാനും ഈ എണ്ണയ്ക്ക് സാധിക്കും. കൂടാതെ മുടിയ്ക്ക് ആവശ്യമായ ഈർപ്പം പകരുകയും ചെയ്യുന്നു.