14കാരിയെ ആൺകുട്ടികൾ ബലാത്സംഗം ചെയ്യുന്നത് കണ്ട് പാഞ്ഞെത്തിയ ഹെഡ്മാസ്റ്റർ രക്ഷിക്കുന്നതിന് പകരം പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു
പട്ന : പെൺകുട്ടിയെ ഒരു സംഘം ബലാത്സംഗം ചെയ്യുന്നതിനിടെ അവിടെ എത്തിയ ഹെഡ്മാസ്റ്ററും രക്ഷിക്കുന്നതിന് പകരം പെൺകുട്ടിയെ പീഡിപ്പിച്ചു. ബീഹാറിലെ കൈമൂർ ജില്ലയിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പതിനാല് വയസുള്ള പെൺകുട്ടിയെ ആൺകുട്ടികൾ കൂട്ടമായെത്തിയാണ് തട്ടിക്കൊണ്ടു പോയത്. തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയ ശേഷം ഇവരിൽ ഒരാൾ പീഡിപ്പിക്കാൻ ശ്രമിച്ചു. ഈ സമയം അതുവഴി പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റർ എത്തുകയായിരുന്നു. ഇയാളെ കണ്ടതോടെ ആൺകുട്ടികൾ പെൺകുട്ടിയെ ഉപേക്ഷിച്ച് ഓടി. എന്നാൽ പെൺകുട്ടിയുടെ അടുത്തെത്തിയ ഹെഡ്മാസ്റ്റർ ഇരയെ സഹായിക്കുന്നതിന് പകരം തുടർന്നും പീഡിപ്പിക്കുകയായിരുന്നു.കക്കൂസ് ഇല്ലാത്തതിനാൽ പ്രാഥമിക കൃത്യം നിർവഹിക്കാൻ പുറത്തേക്ക് ഇറങ്ങിയ സമയത്താണ് പെൺകുട്ടിയെ ഒരു സംഘം ആൺകുട്ടികൾ ചേർന്ന് തട്ടിക്കൊണ്ട് പോയത്. സുരേന്ദ്ര കുമാർ ഭാസ്കർ എന്നാണ് പെൺകുട്ടിയെ പീഡിപ്പിച്ച ഹെഡ്മാസ്റ്ററുടെ പേര്. സർക്കാർ സ്കൂളിലെ പ്രധാന അദ്ധ്യാപകൻ തന്നെ രക്ഷിക്കുമെന്നാണ് കരുതിയതെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകി. രക്തം വാർന്ന നിലയിലാണ് പെൺകുട്ടിയെ നാട്ടുകാർ കണ്ടെത്തിയത്.പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സുരേന്ദ്ര കുമാർ ഭാസ്കറിനും, ആൺകുട്ടികൾക്കും എതിരെ പോക്സോ നിയമ പ്രകാരം പൊലീസ് കേസെടുത്തു. പെൺകുട്ടിയെ ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കും വൈദ്യപരിശോധനയ്ക്കും വിധേയയാക്കി. ക്രിമിനൽ നടപടി ചട്ടത്തിലെ സെക്ഷൻ 164 പ്രകാരം പെൺകുട്ടിയുടെ മൊഴി മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തും.