ചികിത്സ തേടിയെത്തി പീഡനശ്രമം; യുവതിക്ക് നേരേ അതിക്രമം നടന്നത് ആശുപത്രിയിലെ നിരീക്ഷണമുറിയില്‍
പാലക്കാട്: അട്ടപ്പാടി കോട്ടത്തറ ആശുപത്രിയില്‍ ആദിവാസി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. താവളം സ്വദേശിയായ ചന്ദ്രനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആശുപത്രിയിലെ നിരീക്ഷണമുറിയില്വെച്ചാണ് ഇയാള്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ബൈക്കില്‍നിന്ന് വീണ് പരിക്കേറ്റെന്ന് പറഞ്ഞ് ചന്ദ്രന് ആശുപത്രിയില്‍ എത്തിയത്. പ്രാഥമിക ശുശ്രൂഷ നല്‍കിയശേഷം ഇയാളെ ആശുപത്രിയിലെ നിരീക്ഷണമുറിയിലേക്ക് മാറ്റി. തുടര്‍ന്നാണ് ഇവിടെ ചികിത്സയിലുണ്ടായിരുന്ന യുവതിയെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. യുവതിയുടെ ബഹളംകേട്ടെത്തിയ ആശുപത്രി അധികൃതര്‍ പ്രതിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.