പഞ്ചാബില്‍ ട്രെയിന്‍ തട്ടി 3 കുട്ടികള്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്
കര്‍താര്‍പുര്‍: പഞ്ചാബിലെ കര്‍താര്‍പുരില്‍ ഞായറാഴ്ച ട്രെയിന്‍ ഇടിച്ച് മൂന്ന് കുട്ടികള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. രണ്ട് കുട്ടികള്‍ സംഭവസ്ഥലത്തും മറ്റൊരാള്‍ ആശുപത്രിയിലുമാണ് മരിച്ചതെന്ന് എഎസ്ഐ ജഗ്ദീത് സിംഗ് പറഞ്ഞു.
റെയില്‍വേ ട്രാക്കിനു സമീപമുള്ള മരത്തില്‍ നിന്ന് പഴങ്ങള്‍ പറിക്കുന്നതിനിടെയാണ് കുട്ടികള്‍ അപകടത്തില്‍ പെട്ടത്. ട്രെയിന്‍ വരുന്നത് കുട്ടികള്‍ ശ്രദ്ധിച്ചില്ലെന്ന് പോലീസ് പറയുന്നു