കൊല്ലത്ത് രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു
കൊല്ലം: കല്ലടയാറിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. കണ്ടച്ചിറ സ്വദേശി റോസിൻ, ഏഴാംചിറ സ്വദേശി റൂബൻ എന്നിവരാണ് മരിച്ചത്. രണ്ട് മണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഇന്ന് രാവിലെ ഒമ്പത് മണിയോടെ കുളത്തൂപ്പുഴ ഭാഗത്തായിരുന്നു അപകടം. ട്യൂഷൻ കഴിഞ്ഞ് മടങ്ങുംവഴി കുട്ടികൾ കുളിക്കാനായി പുഴയിൽ ഇറങ്ങുകയായിരുന്നു. ഏഴ് കുട്ടികളാണ് വെള്ളത്തിലിറങ്ങിയത്. ഇതിൽ നാലുപേർ ഒഴുക്കിൽപ്പെട്ടു. ഇതിൽ രണ്ടുപേരെ ഒപ്പമുണ്ടായിരുന്നവർ രക്ഷപ്പെടുത്തി.