അധ്യാപികയെ നിരന്തരം ശല്യംചെയ്തു, വീഡിയോ പകര്‍ത്തി പ്രചരിപ്പിച്ചു; വിദ്യാര്‍ഥികള്‍ പിടിയില്‍
ദീര്‍ഘനാളായി ചില പ്ലസ് ടു വിദ്യാര്‍ഥികള്‍ തന്നെ ശല്യം ചെയ്യുന്നുണ്ടെന്ന് 27 കാരിയായ അധ്യാപിക തന്റെ പരാതിയില്‍ ആരോപിക്കുന്നു
മീററ്റ് (യുപി): അധ്യാപികയെ നിരന്തരം ശല്യം ചെയ്യുന്നുവെന്ന പരാതിയില്‍ പെണ്‍കുട്ടിയടക്കം നാല് പ്ലസ് ടു വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലാണ് സംഭവം. വിദ്യാര്‍ഥികള്‍ ക്ലാസിനുള്ളിലും പുറത്തുവച്ചും അധ്യാപകയോട് ‘ഐ ലവ് യൂ’ എന്ന് പറയുന്നതും അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുന്നതിന്റെയും വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി. കിഥോര് പോലീസ് സ്റ്റേഷന് പരിധിയില്‍ വരുന്ന രാധ ഇനായത്പുര്‍ ഗ്രാമത്തിലെ പ്ലസ് ടു വിദ്യാര്‍ഥികളാണ് പിടിയിലായത്.
കുറേനാളായി ചില വിദ്യാര്‍ഥികള്‍ തന്നെ ശല്യം ചെയ്യുന്നുണ്ടെന്ന് 27-കാരിയായ അധ്യാപിക പരാതി നല്‍കിയിരുന്നു. പല തവണ അധ്യാപിക ഇവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടും ഫലമുണ്ടായില്ലെന്ന് കിഥോര് പോലീസ് സ്റ്റേഷന് എസ്എച്ച്ഒ അരവിന്ദ് മോഹന്‍ ശര്‍മ പറഞ്ഞു. ജൂണ്‍ 24-ന് സ്കൂള്‍ പരിസരത്ത് വെച്ച് ‘ഐ ലവ് യൂ’ എന്ന് പറഞ്ഞാണ് വിദ്യാര്‍ഥികള്‍ ശല്യം ചെയ്തത്.
ഇതിന്റെയെല്ലാം വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തുകയും സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു. വീഡിയോകളിലൊന്നില്‍ വിദ്യാര്‍ഥികള്‍ ക്ലാസ് മുറിക്കുള്ളില്‍ അധ്യാപികയോട് അശ്ലീലചുവയോടെ സംസാരിക്കുന്നത് വ്യക്തമാണ്. ഇവരെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുമ്പാകെ ഹാജരാക്കിയതായി മീററ്റ് പോലീസ് ഞായറാഴ്ച ട്വീറ്റ് ചെയ്തു.