കാസർകോട്: കാസർകോട് മുൻസിപ്പൽ കൗൺസിലർ ഹാരിസ് ബന്നുവിന്റെ ഏകദിന ഉപവാസം നാളെ പുതിയ ബസ്സ്റ്റാൻഡിലെ ഒപ്പുമരചുവട്ടിൽ രാവിലെ 10 മണിക്ക് ആരംഭിച്ച് 5 മണിയോട് കൂടി അവസാനിക്കും. പൗരത്വ നിയമ ഭേദഗതിക്കെതിരെ നിരവധി സമരങ്ങൾ നേതൃത്വം നൽകിയ ഹാരിസ് ബന്നുവിന്റെ ഉപവാസ സമരത്തിന് നിരവധി സംഘടനകൾ ഇതിനകം പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു.സ്വതന്ത്ര്യസമരസേനാനികളടക്കം നിരവധി സാമൂഹ്യപ്രവർത്തകർ പൗരത്വ നിയമ ഭേദഗതിക്കെതിരെ ഒപ്പുമരച്ചുവട്ടിൽ ഹാരിസ് ബന്നുവിനൊപ്പമുണ്ടാകും.