ഈ പാമ്പ് ചെരുപ്പ് കണ്ടാൽ അടിച്ചുമാറ്റും; പൊട്ടിച്ചിരിച്ച് ജനങ്ങൾ, പോസ്റ്റ് വെെറൽ
ഓരോ ദിവസവും വിവിധതരം വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. അതിൽ പലതരം പാമ്പുകളുടെ ഭയപ്പെടുത്തുന്ന വീഡിയോകളും കാണാറുണ്ട്. എന്നാൽ ചിരിപ്പിക്കുന്ന ഒരു പാമ്പിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്നത്. ചെരുപ്പ് കടിച്ചുപിടിച്ച് ഇഴഞ്ഞുപോകുന്ന പാമ്പിന്റെ വീഡിയോയാണിത്. ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസ് ഓഫീസർ പർവീൺ കസ്വാനാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.പാമ്പ് ഒരു വീടിന്റെ മുന്നിലുള്ള പാതയിൽ ഇഴയുന്നതോടെയാണ് വീഡിയോ തുടങ്ങുന്നത്. വീട്ടിൽ കയറുമെന്ന് പേടിച്ച് അവിടെ നിന്ന ഒരാൾ ചെരുപ്പ് എടുത്ത് പാമ്പിന്റെ മുകളിലേക്ക് എറിയുന്നു. തന്റെ സമീപത്ത് വീണ ചെരുപ്പ് കടിച്ചെടുത്ത് പാമ്പ് അതിവേഗം ഇഴഞ്ഞു നീങ്ങുന്നതും വീഡിയോയിൽ കാണാം. ‘ഈ ചപ്പൽ കൊണ്ട് പാമ്പ് എന്ത് ചെയ്യുമെന്നും അവന് കാലുകളില്ലല്ലോ’ എന്നുമുള്ള അടിക്കുറിപ്പോടൊയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.