ഫുട്ബോൾ ആഘോഷങ്ങൾ അതിരുവിടുന്നു, ബ്രസീലിന്റെ അരികിൽ നെയ്മറിന്റെ കട്ട് ഔട്ട് വേണ്ട. സംഘർഷാവസ്ഥ നിയന്ത്രിക്കാൻ എത്തിയ പോലീസിനെ ബന്ദിയാക്കി. സംഭവം കാസറകോട് കീഴൂരിൽ.
കാസറകോട് : അര്‍ജന്റീനയുടെയും ബ്രസീലിന്റെയും ഫുട്ബോള്‍ പ്രേമികള്‍ തമ്മില്‍ അര്‍ധരാത്രിയില്‍ സംഘര്‍ഷം. കാസർകോട് മേല്‍പറമ്പ് പൊലീസ് സ്റ്റേഷന് പരിധിയിലെ ഫുട്ബോൾ പ്രേമികൾക്ക് കളങ്കം ചാർത്തിയ സംഭവം അരങ്ങേറിയതിൽ സംഘര്‍ഷം നടക്കുന്നുവെന്ന വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ്, നെയ്മറുടെ പോസ്റ്റര്‍ കീറിയെന്ന് ആരോപിച്ച് ഫുട്ബോൾ ആവേശക്കാർ പൊലീസ് സംഘത്തെ തടയുകയും ബന്ദിയാക്കുകയും പൊലീസ് ജീപ്പിന് നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തു. സംഘർഷത്തെ തുടർന്നു 50 ഓളം പേര്‍ക്കെതിരെ മേല്‍പറമ്പ് പൊലീസ് കേസെടുത്തു.
സംഘർഷത്തിന് പോലീസുകാരെ ബന്ദിയാക്കുന്നതിനും കാരണമായ സംഭവങ്ങൾ ഇങ്ങനെയാണ്. അര്‍ജന്റീനയുടെ നായകന് മെസിയുടെ കൂറ്റന്‍ ഫ്ളക്സ് ബോര്‍ഡ് വാദ്യമേളങ്ങളുടെയും വര്ണവെളിച്ചങ്ങളുടെയും ചെണ്ടമേളങ്ങളുടേയും അകമ്പടിയോടെ നെയ്മറുടെ ബോര്‍ഡിന് സമീപം സ്ഥാപിക്കുന്നത് ബ്രസീല്‍ ഫുട്ബോള്‍ പ്രേമികള്‍ എതിര്‍ത്തതോടെയാണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. വിവരമറിഞ്ഞ ബേക്കല്‍ എസ്ഐ രാജീവിന്റെ നേത്രത്വത്തിലുള്ള പൊലീസ് സംഘവും മേല്‍പറമ്പ് എസ്ഐയുടെ നേതൃത്വത്തിലുള്ള മറ്റേ സംഘവും സ്ഥലത്തത്തി. ഫുട്ബോള്‍ പ്രേമികളെ ലാത്തി ഉപയോഗിച്ചു പിരിച്ചുവിടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസിന്റെ കയ്യിലുള്ള വടികൊണ്ട് നെയ്മറിന്റെ പോസ്റ്റര്‍ കീറിയതോടെ ആൾക്കൂട്ടം പോലീസിനെ നേരെയായി.തുടർന് പൊലീസിനെ ബന്ദിയാക്കുകയും എസ്ഐ രാജീവനെ തള്ളിയിട്ട് പരുക്കേല്‍പ്പിക്കുകയും ജീപിന്റെ സൈഡ് ഗ്ലാസ് ഇടിച്ച തകര്‍ക്കുകയും ചെയ്തു. ബേക്കല്‍ ഡി യു സ് പി സി കെ സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസ് എത്തിയതോടെയാണ് സംഘർഷത്തിന് അയവ് വന്നത് .