ബേക്കല്‍: ഫുട്ബോള്‍ മത്സരം നടന്ന ഗ്രൗണ്ടിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാത്തതിന്റെ ചിത്രങ്ങള്‍ ഫെസ്ബുക്കില്‍ പങ്കുവെച്ചതിന് കുടുബനാഥനെയും ഭാര്യയെയും രണ്ടംഗ സംഘം വീട്ടില്‍ക്കയറി മര്‍ദ്ദിച്ചു.ഇന്നലെ ഉച്ചയ്ക്ക് പള്ളിക്കര പഞ്ചായത്ത് സ്റ്റേഡിയത്തിനടുത്താണ് സംഭവം.ബേക്കലിലെ പഞ്ചായത്ത് സ്റ്റേഡിയത്തില്‍ ഒരാഴ്ച്ച മുമ്പ് കഴിഞ്ഞ ഫുട്ബോള്‍ മത്സരത്തിന്റെ ഭാഗമായി കാണികള്‍ ഗ്രൗണ്ടില്‍ വലിച്ചെറിഞ്ഞ കടലാസ് പ്രാസ്റ്റിക്ക് മാലിന്യങ്ങള്‍ നീക്കം ചെയ്തിരുന്നില്ല.ഇതിന്റെ ഫോട്ടോകളാണ് പഞ്ചായത്ത് സ്റ്റേഡിയത്തിന് സമീപം താമസിക്കുന്ന ഷെരീഫ് 42,ഫേസ്ബുക്കില്‍ പങ്കുവെച്ചത്.ഫുട്ബോള്‍ മത്സരത്തിന്റെ സംഘാടകരായ മൗവ്വലിലെ അലീജ് ഇബ്രാഹീം 38,നാസര്‍ എന്നിവരാണ് ഷെരീഫിനെ വീട്ടില്‍ക്കയറി മര് ദ്ദിച്ചത്.തടയാന്‍ ചെന്ന ഭാര്യ ഹമീദയെയും 32 സംഘം മര്‍ദ്ദിച്ചു.ഇരുവരും അതിഞ്ഞാലിലെ കേരളാഹോസ്പിറ്റലില് ചികിത്സയിലാണ്.ഷെരീഫ് ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നനിടെ കാറില്‍ വീട്ടിലെത്തിയ സംഘം വീടിനകത്ത് അതിക്രമിച്ചുകയറി അദ്ദേഹത്തെയും ഭാര്യയെയും മര്‍ദ്ദിക്കുകയായിരുന്നു. ഷെരീഫിനെയും ഭാര്യയെയും ആക്രമിച്ച അലീജ് ഇബ്രാഹീം ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിന്റെ വളന്റിയര്‍ ക്യാപ്റ്റനായിരുന്നു.ദമ്പതികളെ മര്‍ദ്ദിച്ച സംഘം ഇവരുടെ വീടിന്റെ ജനാലച്ചില്ലുകള്‍ കല്ലെറിഞ്ഞു തകര്‍ത്തു.