13-കാരിയെ പീഡിപ്പിച്ചു, മതംമാറാന്‍ നിര്‍ബന്ധിച്ചെന്നും പരാതി; യുവാവ് അറസ്റ്റില്‍
ആദ്യം പെണ്‍കുട്ടിക്ക് മൊബൈല്‍ഫോണ്‍ നല്കി സൗഹൃദം സ്ഥാപിച്ച പ്രതി നഗ്നചിത്രങ്ങളും വീഡിയോകളും കരസ്ഥമാക്കി. തുടര്‍ന്നായിരുന്നു പീഡനം.
മൈസൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചശേഷം മതംമാറാന്‍ നിര്‍ബന്ധിച്ച യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. മാണ്ഡ്യയിലെ നാഗമംഗളയിലാണ് സംഭവം.
നാഗമംഗള നഗരത്തിലെ താമസക്കാരന് യൂനുസ് പാഷ (25) യാണ് ചൊവ്വാഴ്ച അറസ്റ്റിലായത്.
13 വയസ്സുകാരിയെയാണ് വിവാഹിതനായ പ്രതി പീഡനത്തിനിരയാക്കിയത്. ആദ്യം പെണ്‍കുട്ടിക്ക് മൊബൈല്‍ഫോണ്‍ നല്കി സൗഹൃദം സ്ഥാപിച്ച പ്രതി നഗ്നചിത്രങ്ങളും വീഡിയോകളും കരസ്ഥമാക്കി. തുടര്‍ന്നായിരുന്നു പീഡനം. ഇതിനുശേഷം മതംമാറണമെന്നും അനുസരിച്ചാല്‍ വിവാഹം കഴിക്കാമെന്നുള്ള വാഗ്ദാനവും പ്രതി മുന്നോട്ടുവെച്ചെന്ന് പോലീസ് പറഞ്ഞു.
പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികതകണ്ട് മാതാപിതാക്കള്‍ ചോദ്യംചെയ്തപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് നാഗമംഗള പോലീസില്‍ പരാതിനല്‍കി.