രാത്രി കാമുകനെ വീഡിയോ കോൾ ചെയ്തപ്പോൾ എടുത്തത് യുവതി; ദേഷ്യത്തിൽ വീടിന് തീയിട്ട കാമുകി അറസ്റ്റിൽ
ടെക്സാസ്: വീഡിയോ കോൾ ചെയ്തപ്പോൾ അപരിചിതയായ യുവതി ഫോണെടുത്തതിന്റെ ദേഷ്യത്തിൽ കാമുകന്റെ വീടിന് തീയിട്ട യുവതി അറസ്റ്റിൽ. അമേരിക്കയിലെ ടെക്സാസിലാണ് സംഭവം. സെനയ്ഡ മേരി സോട്ടോ (23) ആണ് അറസ്റ്റിലായത്.
മേരി സോട്ടോ രാത്രി കാമുകനെ വീഡിയോ കോൾ ചെയ്തപ്പോഴാണ് അപരിചിതയായ യുവതി ഫോണെടുത്തത്. ഇതിന്റെ ദേഷ്യത്തിൽ പുലർച്ചെ രണ്ടുമണിയോടെ യുവതി കാമുകന്റെ വീട്ടിലെത്തി വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിച്ചു. ശേഷം ലിവിംഗ് റൂമിന് തീയിടുകയായിരുന്നു. ഈ സമയം കാമുകൻ വീട്ടിലുണ്ടായിരുന്നില്ല. തുടർന്ന് ഇയാളെ വീഡിയോ കോൾ ചെയ്ത് തീയിട്ടത് കാണിച്ചുകൊടുക്കുകയും ചെയ്തു. നിമിഷങ്ങൾക്കുള്ളിൽ തീപടർന്ന് വീട് മുഴുവൻ കത്തിനശിച്ചു. ഏതാണ്ട് 40 ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടങ്ങളുണ്ടായെന്നാണ് കണക്ക്. അതേസമയം, വീഡിയോ കോൾ എടുത്തത് കാമുകന്റെ ബന്ധുവായ യുവതിയാണെന്ന് പൊലീസ് പറഞ്ഞു.