തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചകളില്‍ ക്ഷണിച്ചു വരുത്തി അപമാനിക്കാനുള്ള ശ്രമം മാതൃഭൂമിയല്ല, ആരു കാണിച്ചാലും വച്ചുപൊറുപ്പിക്കില്ലെന്ന് യുവമോര്‍ച്ച. ഇതിന് മാപ്പര്‍ഹിക്കുന്നില്ലെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പ്രകാശ് ബാബു വ്യക്തമാക്കി. സന്ദീപ് വാര്യര്‍ മാതൃഭൂമി സ്റ്റുഡിയോവില്‍ വലിഞ്ഞുകയറി വന്നവനല്ല, ക്ഷണിച്ചു വരുത്തിയതാണ്. സൗകര്യമുണ്ടെങ്കില്‍ ഇരുന്നാല്‍ മതിയെന്ന ധാര്‍ഷ്ട്യം കാണിക്കാന്‍ അവതാരകന്റെ വീട്ടിലേക്ക് ഭിക്ഷ യാചിച്ച് വന്നതുമല്ല. നട്ടെല്ല് ആരുടെയെങ്കിലും മുന്നില്‍ പണയം വച്ച്, അതിഥികളെ അപമാനിച്ചിറക്കി വിടുന്ന, സാമൂഹ്യ പ്രതിബദ്ധത തൊട്ടു തീണ്ടാത്ത മാധ്യമ പ്രവര്‍ത്തകര്‍ക്ക് മാപ്പില്ലെന്നും അദേഹം വ്യക്തമാക്കി. ഇന്നലെ രാത്രി എട്ടിന് നടന്ന ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് യുവമോര്‍ച്ച് സെക്രട്ടറി സന്ദീപ് വാര്യരെ വേണു ബാലകൃഷ്ണന് ഇറക്കിവിട്ടത് , തനിക്ക് സംസാരിക്കാന്‍ അവസരം കിട്ടുന്നില്ലന്ന് ചൂണ്ടിക്കാട്ടിയ സന്ദീപ് വാര്യരോട് മറ്റുളവർക്കും സംസാരിക്കണമെന്ന് പറഞ്ഞു സൗകര്യമുണ്ടെങ്കില്‍ ഇരുന്നാല്‍ മതിയെന്നയി വേണു പ്രതികരണം. ഇതിന് പിന്നാലെ ക്ഷണിച്ചു വരുത്തിയ തന്നോട് മാന്യമായി പെരുമാറണമെന്നും, വേണു വാക്കുകള്‍ പിന്‍വലിക്കണമെന്നും സന്ദീപ് വാര്യര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഒരു വാക്ക് പോലും പിന്‍വലിക്കില്ല എന്നായിരുന്നു വേണുവിന്റെ മറുപടി. ഇതിന് പിന്നാലെ സന്ദീപ് വാര്യര്‍ ചര്‍ച്ച ബഹിഷ്ക്കരിച്ച് പുറത്തിറങ്ങുകയായിരുന്നു.