അമേരിക്കയിലെ ഹെെപ്പർമാർക്കറ്റിൽ വെടിവയ്പ്പ്; പത്തുപേർ കൊല്ലപ്പെട്ടു
വാഷിംഗ്ടൺ: യു എസിലെ വിർജീനിയയിൽ നടന്ന വെടിവയ്പ്പിൽ പത്തുപേർ കൊല്ലപ്പെട്ടു. വെടിവയ്പ്പ് നടത്തിയാളും മരിച്ചതായാണ് റിപ്പോർട്ട്. വിർജീനിയയിലെ വാൾമാർട്ടിലെ ഹെെപ്പർമാർക്കറ്റിൽ തോക്കുധാരി ജനങ്ങൾക്ക് നേരെ വെടിവയ്ക്കുകയായിരുന്നു.സംഭവത്തിൽ പത്ത് പേർ കൊല്ലപ്പെട്ടതായാണ് പ്രാഥമിക നിഗമനം. അതേസമയം അക്രമിയെ വെടിവയ്പ്പിലേക്ക് നയിച്ച കാരണം വ്യക്തമല്ല. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. 23, 2022കഴിഞ്ഞ സെപ്തംബറിലും അമേരിക്കയിൽ സമാനരീതിയിൽ വെടിവയ്പ്പ് നടന്നിരുന്നു. അതിൽ ഏഴു പേർ മരിച്ചിരുന്നു.