വീട്ടമ്മയോട് അപമര്യാദയായി പെരുമാറി, അശ്ലീലസന്ദേശം; CPM അംഗത്തിനെതിരേ പാര്‍ട്ടി നടപടി
വാഴൂര്‍: വീട്ടമ്മയോട് അപമര്യാദയായി പെരുമാറുകയും ഫോണില്‍ അശ്ലീല സന്ദേശങ്ങള്‍ അയക്കുകയും ചെയ്ത സംഭവത്തില്‍ സി.പി.എം. വാഴൂര്‍ ലോക്കല്‍ കമ്മിറ്റിയംഗത്തിനെതിരേ നടപടി.
വാഴൂര്‍ ലോക്കല്‍ കമ്മിറ്റിയംഗവും, സഹകരണ ബാങ്ക് ജീവനക്കാരനുമായ ആള്‍ക്കെതിരെയാണ് വീട്ടമ്മയുടെ ഭര്‍ത്താവ് പാര്‍ട്ടിക്ക് പരാതി നല്‍കിയത്. വാഴൂര്‍ സ്വദേശിയായ വീട്ടമ്മയ്ക്ക് തുടര്‍ച്ചയായി ഇയാള്‍ വാട്സാപ്പ് വഴി അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും അപമര്യാദയായി പെരുമാറിയെന്നുമാണ് പരാതയില്‍ ആരോപിക്കുന്നത്.
പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളെ അന്വേഷണ വിധേയമായി പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തു.