സ്വന്തം വീടിന് മുന്നില്‍ പെട്രോള്‍ ബോംബ് ആക്രമണം, എല്ലാം നാടകം; ഹിന്ദുമുന്നണി നേതാവ് അറസ്റ്റില്‍
ബോംബിനായി ഉപയോഗിച്ച സാധനങ്ങള്‍ ഇയാളുടെ വീട്ടില്‍നിന്ന് പോലീസ് കണ്ടെടുത്തു.
ചെന്നൈ: സ്വന്തംവീടിന് മുന്നില്‍ പെട്രോള്‍ ബോംബ് ആക്രമണം നടത്തിയതിനുശേഷം അജ്ഞാതര്‍ ചെയ്തുവെന്ന് ആരോപിച്ച് പരാതി നല്കിയ ഹിന്ദുമുന്നണി നേതാവ് അറസ്റ്റില്‍. കുംഭകോണത്തുള്ള ചക്രപാണിയാണ് (40) പെട്രോള്‍ ബോംബ് ആക്രമണ നാടകം കളിച്ച് അറസ്റ്റിലായത്.
ബോംബിനായി ഉപയോഗിച്ച സാധനങ്ങള്‍ ഇയാളുടെ വീട്ടില്‍നിന്ന് പോലീസ് കണ്ടെടുത്തു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് തന്റെ വീടിന് മുന്നില്‍ പെട്രോള്‍ ബോംബ് ആക്രമണം നടന്നുവെന്ന് ചക്രപാണി പോലീസ് സ്റ്റേഷനില്‍ വിളിച്ച് പറഞ്ഞത്.
സംഭവത്തെ തുടര്‍ന്ന് ഹിന്ദുമുന്നണിയുടെയും ബി.ജെ.പിയുടെയും നേതാക്കള്‍ വീട് സന്ദര്‍ശിക്കുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
കേസെടുത്ത പോലീസ് ചക്രപാണിയെയും ഭാര്യ മാലതിയെയും ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് സംഭവത്തിന്റെ നിജസ്ഥിതി പുറത്തായത്. ചക്രപാണി പിന്നീട് കുറ്റം സമ്മതിച്ചു. ആക്രമണത്തില്‍ കാര്യമായ നാശമൊന്നുമുണ്ടായിരുന്നില്ല.